2009-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷയിലുള്ള ഹൊറർ ഫാന്റസി ചിത്രമാണ് അരുന്ധതി, കോടി രാമകൃഷ്ണ സംവിധാനം ചെയ്തു, ശ്യാം പ്രസാദ് റെഡ്ഡി അദ്ദേഹത്തിന്റെ ബാനറിൽ മല്ലേമല എന്റർടെയ്ൻമെന്റ്‌സ് നിർമ്മിച്ചു. ചിത്രത്തിൽ സോനു സൂദ്, ദീപക്, സയാജി ഷിൻഡെ, മനോരമ, കൈകാല സത്യനാരായണ എന്നിവർക്കൊപ്പം ടൈറ്റിൽ റോളിൽ അനുഷ്ക ഷെട്ടി അഭിനയിക്കുന്നു. കെ.കെ.സെന്തിൽ കുമാർ ഛായാഗ്രഹണവും മാർത്താണ്ഡം കെ.വെങ്കിടേഷ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കോടിയാണ്.

അരുന്ധതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അരുന്ധതി (വിവക്ഷകൾ) എന്ന താൾ കാണുക. അരുന്ധതി (വിവക്ഷകൾ)
വസ്തുതകൾ അരുന്ധതി, സംവിധാനം ...
അരുന്ധതി
Thumb
സംവിധാനംകോഡി രാമകൃഷ്ണ
നിർമ്മാണംM Shyam Prasad Reddy
രചനChintapalli Ramana
അഭിനേതാക്കൾAnushka
Sonu Sood
Arjan Bajwa
Sayaji Shinde
സംഗീതംKoti
ഛായാഗ്രഹണംK. K. Senthil Kumar
ചിത്രസംയോജനംMarthand K Venkatesh
സ്റ്റുഡിയോMallemala Entertainments
റിലീസിങ് തീയതി
  • 16 ജനുവരി 2009 (2009-01-16)
രാജ്യംIndia
ഭാഷTelugu
ബജറ്റ്13 crores[1]
ആകെ61 crores
അടയ്ക്കുക

പശ്ചാത്തലം

അരുന്ധതി എന്ന കേന്ദ്രകഥാപത്രത്തിന് പശുപതി എന്ന ദുർശക്തി ഉപാസകനിൽ നിന്ന് നേരിടുന്ന പ്രയാസങ്ങളാണ് ചലചിത്രത്തിനാധാരം. അരുന്ധതി തന്റെ വിവാഹത്തിനു മുൻപ് ജന്മനാടായ ഗഡ്‌വാളിലെ ഒരു കോട്ട സന്ദർശിക്കുന്നു. അവിടെ വച്ച് ചന്ദ്രമ്മ എന്ന വൃദ്ധയിൽ നിന്ന് അരുന്ധതിക്ക് തന്റെ മുത്തശ്ശിയായ ജെജ്ജമ്മയുടെ അതേ ഛായയാണ് ഉള്ളതെന്ന് മനസ്സിലാക്കി. കലകളിൽ വിദഗ്ദ്ധയായിരുന്ന ജെജ്ജമ്മയുടെ മൂത്ത സഹോദരിയെ പശുപതി എന്ന ദുർമന്ത്രവാദിയാണ് വിവാഹം കഴിച്ചത്. അദ്ദേഹം തന്റെ ദുർ‌ശക്തികൾ ഉപയോഗിച്ച് ഗഡ്‌വാളിലെ ജനങ്ങളെ ദ്രോഹിച്ചു. ജെജ്ജമ്മ പ്രത്യേക രീതിയിലുള്ള നൃത്ത അഭ്യാസത്തിലൂടെ പശുപതിയുടെ നാവും കൈകളും അരിഞ്ഞ് വീഴ്ത്തി. ഇതിനു ശേഷം പശുപതിയെ ജീവനോടെ ഒരു ശവകുടീരത്തിൽ അടക്കം ചെയ്യുന്നു. പിന്നീട് കൊല്ലപ്പെടുന്ന ജെജ്ജമ്മയുടെ എല്ലിൻ കഷ്ണത്തിൽ നിന്നും പശുപതിയെ എന്നെന്നേക്കുമായി നശിപ്പിക്കാനുള്ള ഒരു ആയുധം (കത്തി) സന്ന്യാസികൾ നിർ‌മ്മിക്കുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം കുടീരത്തിൽ നിന്നും വീണ്ടും രക്ഷപെട്ട പശുപതി, അരുന്ധതിയേയും കൂട്ടരേയും ദ്രോഹിക്കുന്നതും അന്ത്യത്തിൽ അവൾ കത്തിയാൽ പശുപതിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് ചലച്ചിത്രത്തിന്റെ ബാക്കിഭാഗം.

അഭിനേതാക്കൾ

  • അനുഷ്ക ഷെട്ടി - അരുന്ധതി/ജേജമ്മ
    • ദിവ്യ നാഗേഷ് - യുവ അരുന്ധതി
  • സോനു സൂദ് - പശുപതി
  • സയാജി ഷിൻഡെ - അന്വർ
  • മനോരമ - ചന്ദ്രമ്മ
  • കൈകാല സത്യനാരായണ - ഭൂപതി രാജ
  • ദീപക് -രാഹുൽ
  • സുഭാഷിണി - പശുപതിയുടേ അമ്മ
  • ആഹുതി പ്രസാദ്
  • ചലപതി റാവു
  • ഭേൽ പ്രസാദ് - നീലേന്ദ്ര വർമ്മ (ഭൂപതി രാജയുടെ സഹോദരൻ)
  • ലീന സിദ്ധു - നൃത്താധ്യാപിക
  • അനിത റായ്ച്ചൂർക്കാർ
  • മീന കുമാരി

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.