ഏറ്റവും വലിയ ജല പക്ഷിയാണ് രാജഹംസം (Mute Swan).[അവലംബം ആവശ്യമാണ്] യൂറോപ്പിലേയും ഏഷ്യയിലേയും തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാം. ഇവ പുരാണ കഥകളിൽ പറയാറുള്ള അരയന്നങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
Swans Temporal range: Late Miocene-Holocene | |
---|---|
Mute swans | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Anseriformes |
Family: | Anatidae |
Subfamily: | Anserinae |
Genus: | Cygnus Garsault, 1764 |
Type species | |
Cygnus cygnus Linnaeus, 1758 | |
Species | |
6–7 living, see text. | |
Synonyms | |
Cygnanser Kretzoi, 1957 |
ശരീര ഘടന
മ്യൂട്ട് സ്വാന് 125 മുതൽ 155 സെന്റീമീറ്റർ വരെ നീളം കാണാം. ചിറക് വിടർത്തിയാൽ 200 മുതൽ 240 സെ.മീ. വരെ വിടർന്നുയരും. പൂവനു 12 കിലോയും പിടയ്ക്ക് 11.8 കിലോയും ഭാരമുണ്ടാകും. ഇവയുടെ കണ്ണിനു മുകളിലായി ത്രികോണാകൃതിയിൽ കറുത്ത ഒരു പാടുണ്ട്. ആൺകുഞ്ഞുങ്ങളെ കോബ് എന്നും പെൺ കുഞ്ഞുങ്ങളെ സിഗ്നറ്റ് എന്നുമാണ് വിളിക്കുന്നത്. ചിറക്, കാല്, ചുണ്ട് എന്നിവയുടെ നിറവ്യത്യാസമനുസരിച്ച് ഏഴോളം ഇനം അരയന്നങ്ങളെ വിവിധ രാജ്യങ്ങളിലായി കണ്ടുവരുന്നു. വെള്ളത്തിലെ സസ്യങ്ങൾ, ചെറുപ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം. മറ്റു ചില ജലപക്ഷികളെപ്പോലെ വെള്ളത്തിൽ മുങ്ങി ഇര പിടിക്കുന്നവയല്ല അരയന്നങ്ങൾ. നീണ്ടു വളഞ്ഞ കഴുത്തും തലയും വെള്ളത്തിനടിയിൽ താഴ്ത്തി ഇര പിടിക്കുകയാണ് ഇവ ചെയ്യുന്നത്. തൂവലുകളും വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമുപയോഗിച്ചാണ് അരയന്നങ്ങൾ കൂട് നിർമ്മിക്കുന്നത്. കൂടുതൽ സമയവും വെള്ളത്തിൽ കഴിയുന്ന സ്വഭാവക്കാരാണിവ.പറക്കാൻ തുടങ്ങുന്നതിനു മുൻപ് നീളമുള്ള ചിറകുകൾ നിവർത്തിപിടിച്ച് ജലേപരിതലത്തിലൂടെ ഒടുന്നതു ഇവയുടെ പ്രത്യേകതയാണ്.
ഇതേകുടുംബത്തിൽത്തന്നെയുള്ള പക്ഷികളാണ് വാത്തകളും താറാവുകളും. ഓരോതവണയും രാജഹംസങ്ങൾ മൂന്നുമുതൽ എട്ട്‌വരെ മുട്ടകൾ ഇടുന്നു.
പേരിനു് പിന്നിൽ
രാജഹംസം
സംസ്കൃത പദങ്ങളായ രാജഃ, ഹംസഃ എന്നിവചേർന്നാണ് രാജഹംസം എന്ന നാമം രൂപംകൊണ്ടിരിക്കുന്നത്.
ചിത്രശാല
- Cygnus olor) with nine cygnets
- Swan eating grass
- Swan grooming itself
- Cygnus atratus
- Cygnus atratus
- Cygnus atratus
അവലംബം
ബാഹ്യകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.