ചെടിയുടെ ഇനം From Wikipedia, the free encyclopedia
ഇന്ത്യൻ വംശജനായ (?) നിത്യഹരിതവൃക്ഷമാണ് അരണമരം. (ശാസ്ത്രീയനാമം: Polyalthia longifolia) ശബ്ദമലിനീകരണത്തെ അകറ്റാനായാണ് പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്. 40 മീറ്ററോളം പൊക്കം വയ്ക്കാറുണ്ട്. ഇലകളുടെ സാദൃശ്യം കൊണ്ടാവാം പലപ്പോഴും അശോകമരമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ഒട്ടും മുറിച്ച് നേരെയാക്കാതെ തന്നെ നല്ല നിരയായി വളരാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. വളയുന്നതും ബലമുള്ളതുമായ തടിയാണ് അരണമരത്തിന്റേത്. ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്. [1]
അരണമരം | |
---|---|
അരണമരത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | Magnoliids |
Order: | |
Family: | |
Genus: | Polyalthia |
Species: | P. longifolia |
Binomial name | |
Polyalthia longifolia Sonn. | |
ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു.
ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറമുള്ള ഇലകൾ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട് ഇലകൾക്ക്. kite swallowtails പൂമ്പാറ്റകളുടെ ലാർവ അരണമരത്തിലാണ് വളരുന്നത്.
നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ് അരണമരത്തിന്. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ.
10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും ഇഷ്ടഭക്ഷണമാണിത്. അവ തന്നെയാണ് വിത്തുവിതരണം നടത്തുന്നതും.
പനി, ത്വക് രോഗങ്ങൾ , രക്തസമ്മർദ്ദം, വിര രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. [2]. വിത്തുകളിൽ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും[3] ഔഷധയോഗ്യമായ മറ്റു പദാർത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.