അമർകാണ്ടക്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമർകാണ്ടക് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Madhya Pradesh |
ജില്ല(കൾ) | Anuppur |
ജനസംഖ്യ | 7,074 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,048 m (3,438 ft) |
ഇന്ത്യയിലെ മധ്യപ്രദേശിൽ അനുപ്പൂർ ജില്ലയില്‍പ്പെട്ട മലനിരയാണ് അമർകാണ്ടക്(Devanagari: अमरकंटक). അമർകാണ്ടക് എന്നതിന് 'അനശ്വരൻമാരുടെ കൊടുമുടി' എന്നാണ് അർത്ഥം. നർമദാനദിയുടെ പ്രഭവസ്ഥാനമായ ജലവിഭാജകപ്രദേശം. ഇവിടെനിന്നും ഉദ്ഭവിക്കുന്ന മറ്റുരണ്ടു നദികൾ ജോഹിലയും, അർപയുമാണ്. ഇവയിൽ ജോഹില ഗംഗയുടെ പോഷകനദിയായ സോൺനദിയിൽ പദിക്കുന്നു. അർപ ക്രിഷി പ്രധാനമായ ഛത്തീസ്ഗഢിലൂടെ കുറേദൂരം ഒഴുകി മഹാനദിയിൽ ചേരുന്നു. ബിലാസ്പൂർ-കട്നി റെയിൽവേ അമർകാണ്ടക് മലകളിലൂടെയാണ് കടന്നുപോവുന്നത്.
ശിവൻ ത്രിപുരദഹനം നടത്തിയത് 'അമരകണ്ടക' പർവ്വതത്തിൽവച്ചായിരുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. ഈ മലനിരയുടെ ദിവ്യത്വ ത്തെപറ്റി പദ്മപുരാണം ദീർഘമായി വിവരിക്കുന്നുണ്ട്. നർമദയുടെ ഉദ്ഭവസ്ഥാനം ഒരു പുണ്യതീർഥമായി ഗണിക്കപ്പെടുന്നു. ധാരാളം ശിവക്ഷേത്രങ്ങൾ ഇവിടെ കാണാം.[1]
2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 7074 ആണ്. ഇതിൽ പുരുഷ ശതമാനം 54% ഉം സ്ത്രീ ശതമാനം 46% ഉം ആണ്. ശരാശരി സാക്ഷരത ശതമാനം 68% ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.