അമോൽ പാലേക്കർ

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

അമോൽ പാലേക്കർ

ഹിന്ദി, മറാത്തി ചലച്ചിത്രരംഗത്തെ 1970 കാലഘട്ടത്തിലെ നടനും സം‌വിധായകനുമായിരുന്നു അമോൽ പാലേക്കർ अमोल पालेकर (ജനനം: നവംബർ 24 1944). മുംബൈയിൽ ജനിച്ച ഇദ്ദേഹം ആദ്യകാലത്ത് മറാത്തി നാടകത്തിലും സ്റ്റേജുകളിലുമാണ് തന്റെ അഭിനയ കഴിവുകൾ പരീക്ഷിച്ചത്.

വസ്തുതകൾ അമോൽ പാലേക്കർ, ജനനം ...
അമോൽ പാലേക്കർ
Thumb
പാലേക്കർ 2011-ൽ
ജനനം (1944-11-24) 24 നവംബർ 1944  (80 വയസ്സ്)[1]
തൊഴിൽ(s)നടൻ, സംവിധായകൻ
സജീവ കാലം1971–ഇതുവരെ
ജീവിതപങ്കാളി(കൾ)ചിത്ര പാലേക്കർ (m. 1969, div. 2001)
സന്ധ്യ ഗോഖലെ (m. 2001)
മാതാപിതാക്കൾ
  • കമലാകർ പാലേക്കർ[2] (father)
  • സുഹാസിനി പാലേക്കർ[2] (mother)
അവാർഡുകൾFilmfare Best Actor Award:
1979: Gol Maal
വെബ്സൈറ്റ്www.amolpalekar.com
ഒപ്പ്
Thumb
അടയ്ക്കുക

1971 ൽ ആദ്യസിനിമയിൽ അഭിനയിച്ചു. മറാത്തി ചലച്ചിത്രമായ ശാന്തത ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. സം‌വിധായകപ്രതിഭ തെളിയിച്ച ഒരു ചലച്ചിത്രമായിരുന്നു 2006 ഇറങ്ങിയ പഹേലി. ഈ ചിത്രം ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്] ഓളങ്ങൾ എന്ന മലയാള ചലച്ചിത്രത്തിൽ നായകനായി അഭിനയിച്ചിരുന്നു.

ഔദ്യോഗികജീവിതം

മുംബൈയിലെ സർ ജെജെ സ്കൂൾ ഓഫ് ആർട്‌സിൽ ഫൈൻ ആർട്സ് പഠിച്ച അദ്ദേഹം ഒരു ചിത്രകാരനായി കലാപരമായ ജീവിതം ആരംഭിച്ചു. ഒരു ചിത്രകാരനെന്ന നിലയിൽ ഏഴ് വൺ മാൻ എക്സിബിഷനുകളും നിരവധി ഗ്രൂപ്പ് ഷോകളിലും പങ്കെടുത്തു.[3] എന്നിരുന്നാലും, ഒരു നാടക, സിനിമാ നടനായാണ് അമോൽ പാലേക്കർ അറിയപ്പെടുന്നത്. 1967 മുതൽ അവാന്ത് ഗാർഡ് തിയേറ്ററിലൂടെ നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മറാത്തി, ഹിന്ദി നാടകവേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ആധുനിക ഇന്ത്യൻ നാടകവേദിയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പലപ്പോഴും ഹിന്ദി സിനിമകളിലെ ഒരു പ്രധാന നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തിയെ മറികടക്കുന്നതായിരുന്നു.

ഒരു ചലച്ചിത്ര നടനെന്ന നിലയിൽ 1970 കളിൽ അദ്ദേഹം ഏറ്റവും പ്രമുഖനായിരുന്നു. "അടുത്ത വീട്ടിലെ പയ്യൻ" എന്ന അദ്ദേഹത്തിന്റെ ഇമേജ് ഇന്ത്യൻ സിനിമയിൽ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നായകന്മാരുടെ പ്രതിഛായകൾക്കു തികച്ചും വിരുദ്ധമായിരുന്നു. മികച്ച നടനുള്ള ഒരു ഫിലിംഫെയർ അവാർഡും ആറ് സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മറാത്തി, ബംഗാളി, മലയാളം, കന്നഡ എന്നീ പ്രാദേശിക ഭാഷാ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസയും ലഭിച്ചു. ചലച്ചിത്രനിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 1986 ന് ശേഷം അഭിനയിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു.

ഒരു സംവിധായകനെന്ന നിലയിൽ, സ്ത്രീകളുടെ ലോലഭാവങ്ങളുടെ ചിത്രീകരണം, ഇന്ത്യൻ സാഹിത്യത്തിൽ നിന്നുള്ള ക്ലാസിക് കഥകളുടെ തിരഞ്ഞെടുപ്പ്, പുരോഗമനപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്നതിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. കച്ചി ധൂപ്, മൃഗ്നയാനി, നക്വാബ്, പൂൽ ഖുന, കൃഷ്ണ കാളി തുടങ്ങി ദേശീയ ടെലിവിഷകളിൽ നിരവധി പരമ്പരകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമാജീവിതം

1971 ൽ സത്യദേവ് ദുബേ സംവിധാനം നിർവ്വഹിച്ച മറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ ശാന്തത! കോർട്ട് ചാലു ആഹെ എന്ന ചിത്രത്തിലൂടെ അമോൽ പാലേക്കർ അരങ്ങേറ്റം കുറിക്കുകയും ഈ ചിത്രം മറാത്തിയിൽ ഒരു പുതിയ സിനിമാ സമ്പ്രദായത്തിനു തുടക്കം കുറിക്കുകയും ചെയ്തു.[4] 1974 ൽ ബാസു ചാറ്റർജിയുടെ രജനിഗന്ധയിലും അദ്ദഹത്തിന്റെതന്നെ കുറഞ്ഞ ബജറ്റ് ഹിറ്റായ ഛോട്ടി സി ബാത്തിലും അഭിനയിച്ചു. ഇത് ഇത്തരത്തിലുള്ള നിരവധി "മധ്യവർഗ" കോമഡികളിലെ പല വേഷങ്ങളിലും കരാർ ചെയ്യപ്പെടുന്നതിലേയ്ക്കു നയിച്ചു. ചാറ്റർജി അല്ലെങ്കിൽ ഋഷികേശ് മുഖർജി എന്നിവർ സംവിധാനം ചെയ്ത ഇവയിൽ ഗോൽ മാൽ, നരം ഗരം തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. ഗോൽ മാലിലെ വേഷത്തിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിയിരുന്നു.

ജോലി നേടാൻ പാടുപെടുന്ന "മധ്യവർഗക്കാരൻ" (ഗോൽ മാൽ), സ്വന്തം ഫ്ലാറ്റ് ആഗ്രഹിക്കുന്ന സാധാരണക്കാരൻ (ഗരോണ്ട), ഒരു കാമുകി / ഭാര്യയുള്ള സാധാരണക്കാരൻ (ബാറ്റൺ ബാറ്റൺ മെയിൻ), മുതലാളിയുടെ പ്രിയം നേടാൻ യത്നിക്കുന്ന വ്യക്തി തുടങ്ങിയ മധ്യവർഗ്ഗക്കാരന്റെ വേഷങ്ങൾ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം ശ്രദ്ധേയനാണ്.

1979 ൽ സോൾവ സാവൻ എന്ന ചിത്രത്തിലൂടെ നായികയായി ഹിന്ദി ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച പതിനാറുവയസ്സുള്ള ശ്രീദേവിയുടെ നായകനായിരുന്നു. യഥാർത്ഥ തമിഴ് സിനിമയിൽ കമൽ ഹാസൻ അവതരിപ്പിച്ച ബുദ്ധിപരമായി വൈകല്യമുള്ള ഒരു കഥാപാത്രത്തെയാണ് അമോൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

1982 ൽ ഓളങ്ങൾ എന്ന മലയാള സിനിമയിൽ രവിയുടെ വേഷം ചെയ്തു. ആക്രിറ്റ് എന്ന മറാത്തി ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി സംവിധാനം നിർവ്വഹിച്ചു. തോഡാസ റൂമാനി ഹോ ജായേൻ, പഹേലി തുടങ്ങിയ സിനിമകളിലൂടെ സംവിധായകനെന്ന നിലയിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. തോഡാസ റൂമാനി ഹോ ജായേൻ എന്ന ചിത്രം മാനേജ്മെൻറ് കോഴ്സുകളുടെയും മാനവിക പെരുമാറ്റവുമായി ബന്ധപ്പെട്ട പഠനങ്ങളുടെയും ഭാഗമായിരുന്നു.[5] 2006 ലെ ഓസ്കാർ പുരസ്കാരത്തിൽ മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രവേശനചിത്രമായിരുന്നു പഹേലി. എന്നിരുന്നാലും സിനിമ അന്തിമ നാമനിർദ്ദേശങ്ങളിൽ ഇടം നേടിയില്ല.

സ്വകാര്യ ജീവിതം

മുംബൈയിലെ ഒരു മധ്യവർഗ കുടുംബത്തിൽ കമലാക്കർ പാലേക്കറിന്റേയും സുഹാസിനി പാലേക്കറിന്റേയും പുത്രനായി ജനിച്ചു. നീലോൺ, രേഖ, ഉന്നതി എന്നിവർ അദ്ദേഹത്തിന്റെ മൂന്നു സഹോദരിമാരാണ്. പിതാവ് ജനറൽ പോസ്റ്റോഫീസിലും മാതാവ് ഒരു സ്വകാര്യ കമ്പനിയിലും ജോലി ചെയ്തിരുന്നു.[6] ഒരു മുഴുവൻ സമയ അഭിനേതാവായി മാറുന്നതിനുമുമ്പ് അദ്ദേഹം ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്നു. ചില സാമൂഹിക പ്രവർത്തനങ്ങളും അദ്ദേഹം ചെയ്യുന്നു. ആദ്യ ഭാര്യ ചിത്രയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം സന്ധ്യ ഗോഖലെയെ വിവാഹം കഴിച്ചു.[7][8] ഒരു ആജ്ഞേയവാദിയായ നിരീശ്വരവാദിയായാണ് അമോൽ പാലേക്കർ സ്വയം കണക്കാക്കുന്നത്.[9]

പുറമേക്കുള്ള കണ്ണികൾ


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.