From Wikipedia, the free encyclopedia
ഐവറികോസ്റ്റിന്റെ ഭരണ ആസ്ഥാനവും ഒരു പ്രധാന നഗരവുമാണ് അബീദ്ജാൻ. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ഗിനി ഉൾക്കടലിന്റെ കരയിൽ സ്ഥിതിചെയ്യുന്നു. 1958-ൽ ഐവറികോസ്റ്റിന്റെ സ്വാതന്ത്യപ്രാപ്തിയോടെ ഇതിന് തലസ്ഥാന പദവി ലഭിച്ചു. അതോടുകൂടി നഗരത്തിന്റെ വളർച്ച തുടങ്ങുകയും ചെയ്തു. കടലിലേക്ക് ഉന്തിനിൽക്കുന്ന അർധദ്വീപിൽനിന്ന് അടുത്തുള്ള തടാകപ്രദേശങ്ങളിലേക്കും നഗരം വികസിച്ചുവരുന്നു. ഈ രണ്ടു ഭാഗങ്ങളെയും ബന്ധിക്കുന്ന ഒരു തോട് (വ്രിഡി കനാൽ) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലേക്കുള്ള കടൽ-വ്യോമ ഗതാഗത കേന്ദ്രമാണ് ഇവിടം. ബുർക്കിനാഫാസൊയുമായി തീരദേശത്തെ ബന്ധപ്പെടുത്തുന്ന റെയിൽപ്പാതയുടെ തുടക്കവും ഇവിടെനിന്നാണ്. റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന ഈ റെയിൽപ്പാത ഐവറികോസ്റ്റിനെ ഉടനീളം സ്പർശിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.