From Wikipedia, the free encyclopedia
റഷ്യൻ വ്യാപാരിയും സഞ്ചാരിയുമായിരുന്നു അഫ് നാസി നികിതിൻ.(മ: 1472). ഇറ്റാലിയൻ സഞ്ചാരിയായ നിക്കോളോ കോണ്ടിയ്ക്കു ശേഷം ഭാരതം സന്ദർശിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്ത ആദ്യകാല യൂറോപ്യൻ സഞ്ചാരികളിലൊരാളുമായിരുന്നു നികിതിൻ. മൂന്നു കടലുകൾക്കപ്പുറത്തേക്കുള്ള യാത്ര(The Journey Beyond Three Seas) എന്ന ഗ്രന്ഥത്തിൽ നികിതിൻ വിജ്ഞേയങ്ങളായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[1]
1468- ൽ സ്വദേശമായ ത്വീറിൽ നിന്നാണ് യാത്ര ആരംഭിച്ചത്. വോൾഗാ നദിയിലൂടെ ഡെർബന്റിലും, പിന്നീട് ബാക്കുവിലും എത്തിയ നികിതിൻ കാസ്പിയൻ കടൽ കടന്ന് പേർഷ്യയിലുമെത്തി. ഈ യാത്രയ്ക്കിടയിലാണ് മറ്റുവ്യാപാരികളിൽ നിന്നു അദ്ദേഹം ഭാരതത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. പേർഷ്യയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ സമയം ചെലവിട്ടശേഷം തുറമുഖപട്ടണമായ ഹോമ്രൂസിലെത്തി. അവിടെനിന്നാണ് കടൽമാർഗ്ഗം ഇന്ത്യയിലെത്തിയത്. ഭാരതത്തെക്കുറിച്ച് യാത്രാവിവരണത്തിൽ വിപുലവും സൂക്ഷ്മവുമായ പ്രതിപാദനമാണുള്ളത്.[2] [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.