From Wikipedia, the free encyclopedia
പൂർണ്ണമായി കണ്ണ് കാണാത്തവർക്കും ഭാഗികമായി കണ്ണ് കാണാത്തവർക്കുമായി ക്രിക്കറ്റ് കളിയുടെ പ്രത്യേക കായികയിനമാണ് അന്ധ ക്രിക്കറ്റ് അഥവ അന്ധരുടെ ക്രിക്കറ്റ് (Blind Cricket) എന്ന പേരിലറിയപ്പെടുന്നത്. സാധാരണ സ്വീപ് ഷോട്ടെന്ന് പറയുന്ന ഷോട്ടുകളാണ് അന്ധരുടെ ക്രിക്കറ്റിൽ ഉപയോഗിക്കുക. അതുമൂലം ബോളിനെ അടിക്കാനുള്ള സാധ്യത ഏറ്റവും കൂടുതലാകുന്നു.
1996 മുതൽ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലാണ് (World Blind Cricket Council - WBCC) അന്ധരുടെ ക്രിക്കറ്റ് കളിയെ നിയന്ത്രിക്കുന്നത്. ജോർജ് എബ്രാഹം ആണ് ഈ കൗൺസിലിന്റെ സ്ഥാപകനും പ്രഥമ ചെയർമാനും.
വിവിധ രാജ്യങ്ങളിൽ നിലവിലിരുന്ന വിവിധ നിയമങ്ങളെ ഏകീകരിച്ചത് ഈ ലോക അന്ധ ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു. 1996 സെപ്തംബറിൽ ജോർജ് എബ്രാഹമിന്റെ നേതൃത്വത്തിൽ ആഗോള അന്ധ ക്രിക്കറ്റ് സംഘടനകൾ ഒത്ത് ചേർന്ന് കളിനിയമങ്ങൾ എകീകരിച്ചു. സാധാരണ ക്രിക്കറ്റിലെ നിയമങ്ങൾ പരമാവധി ഉൾപ്പെടുത്തിയാണ് ഈ കളിയും നടത്തുന്നത്.
കാഴ്ച ശക്തിയുടെ തോതനുസരിച്ച് കളിക്കാരെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ടീമിൽ മൂന്നുതരം കളിക്കാർ ഉണ്ടാകും. പൂർണ്ണമായു കാഴ്ചയില്ലാത്ത കളിക്കാർ ബി-ഒന്ന് വിഭാഗമാണ്. ബി-രണ്ട്, ബി-മൂന്ന് എന്നിങ്ങനെയാണ് അടുത്ത രണ്ട് വിഭാഗങ്ങൾ. ബി.ഒന്ന് വിഭാഗത്തിൽ നിന്ന് ചുരുങ്ങിയത് നാല് പേരെങ്ങിലും ബി-ഒന്ന് വിഭാഗത്തിൽ നിന്നായിരിക്കണമെന്ന നിബദ്ധനയുണ്ട്.
ഏകദിന മൽസരം നാല്പത് ഓവറാണ്.
ബി-ഒന്ന് വിഭാഗത്തിലെ കളിക്കാരൻ നേടുന്ന് ഓരോ റൺസിനും രണ്ട് റൺസ് വീതം ലഭിക്കും.
1922 ൽ അന്ധരായ രണ്ട് ഫാക്റ്ററി തൊഴിലാളികൾ ടിന്നിൽ കല്ലുകളിട്ട് തുടങ്ങിയ കളിയാണ്. [5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.