Remove ads
From Wikipedia, the free encyclopedia
ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പതിവ്രതാ രത്നമായ വനിതയാണ് അനസൂയ. സപ്തർഷികളിൽ ഒരാളായ അത്രിമഹർഷിയുടെ ഭാര്യ. തുടരെ പത്തു വർഷം മഴ പെയ്യാതെ ലോകം തപിച്ചപ്പോൾ അനസൂയ തപഃശക്തിയും പാതിവ്രത്യശക്തിയും കൊണ്ട് കായ്കനികൾ നിർമിച്ച് ജീവജാലങ്ങളെ പോറ്റിപ്പുലർത്തുകയും വറ്റിപ്പോയ ഗംഗാനദിയിൽ ജലപ്രവാഹമുണ്ടാക്കുകയും ചെയ്തു. ശീലാവതി സ്വഭർത്താവായ ഉഗ്രശ്രവസ്സിനെ രക്ഷിക്കാൻ പാതിവ്രത്യപ്രഭാവംകൊണ്ടു സൂര്യോദയം തടഞ്ഞുവച്ച് കാലഗതിയെ സ്തംഭിപ്പിച്ചപ്പോൾ പരിഭ്രാന്തരായ ത്രിമൂർത്തികൾ അനസൂയയെയും കൂട്ടിക്കൊണ്ട് ശീലാവതിയുടെ അടുത്തെത്തുകയും അനസൂയ ശീലാവതിയെക്കൊണ്ട് ശാപം പിൻവലിപ്പിക്കയും ചെയ്തതായി കഥയുണ്ട്. ഈ ഉപകാരത്തിന് എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളാൻ ത്രിമൂർത്തികൾ പറഞ്ഞതനുസരിച്ച്, അവർ തന്റെ പുത്രൻമാരായി ജനിക്കണമെന്ന വരം അനസൂയ ചോദിച്ചു. അങ്ങനെ മഹാവിഷ്ണു ദത്താത്രേയനായും ശിവൻ ദുർവാസാവായും ബ്രഹ്മാവ് ചന്ദ്രനായും അനസൂയയിൽ ജനിച്ചു. രാമലക്ഷ്മണൻമാർ വനവാസകാലത്ത് സീതാസമേതം അത്രിമഹർഷിയുടെശ്രമം സന്ദർശിച്ചപ്പോൾ അനസൂയ ഭർത്താവോടൊത്ത് അവരെ ആദരപൂർവം സ്വീകരിക്കയും സൽകരിക്കയും ചെയ്തതായി രാമായണത്തിൽ പറഞ്ഞു കാണുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനസൂയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.