അത്തം (നക്ഷത്രം)
From Wikipedia, the free encyclopedia
അത്തക്കാക്ക എന്ന നക്ഷത്രരാശിയിലെ ആൽഫ (α) മുതൽ എപ്സിലോൺ (ε) വരെയുള്ള അഞ്ചുനക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ അത്തം അഥവാ ഹസ്തം എന്നറിയപ്പെടുന്നത്. ഇതിലെ ആൽഫ ഒരു ഇരട്ട നക്ഷത്രമാണ്. ജ്യോതിഷത്തിൽ പതിമൂന്നാമത്തെ നക്ഷത്രമായ ഇത് കന്നിരാശിയിൽപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്.
മലയാളികൾ ചിങ്ങമാസത്തിലെ അത്തം നാൾ മുതലാണ് പൂക്കളമിട്ട് ഓണം ആഘോഷിക്കുന്നത്.
ജ്യോതിഷപ്രകാരമുള്ള വിശ്വാസങ്ങൾ
പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്.
കാമശാസ്ത്രങ്ങളിൽ ഒന്നായ (പാർവതി രാവണന് ഉപദേശിച്ചു കൊടുത്തത് എന്ന് ഗ്രന്ഥത്തിൽ പറയപ്പെടുന്നു) കൊക്കോകമഹർഷിയാൽ രചിക്കപ്പെട്ട കൊക്കോകശാസ്ത്രം (കോടാങ്കിശാസ്ത്രം) എന്ന ഗ്രന്ഥത്തിൽ ഈ നാളിനെക്കുറിച്ച് പറയുന്നത് താഴെപ്പറയുംപ്രകാരമാണ്.
“ | അത്തം നക്ഷത്രജാതന്റെ വൃത്തം രാജ്യാന്തരങ്ങളിൽ എത്തിടും, കവിയായിടും, പുത്രസമ്പത്തുമാർന്നിടും. |
” |
സ്വാമി വിവേകാനന്ദൻ, ജെ.സി. ബോസ്, ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ, ജി. ദേവരാജൻ, ഒ.എൻ.വി. കുറുപ്പ്, കലാമണ്ഡലം ഗോപി , സൂരജ് ശേഖർ നിരവധി പ്രമുഖർ അത്തം നക്ഷത്രത്തിൽ ജനിച്ചവരാണ്.
Wikiwand - on
Seamless Wikipedia browsing. On steroids.