അടൂർ നഗരസഭ
പത്തനംതിട്ട ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലാണ് അടൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. അടൂർ വില്ലേജുപരിധിയിൽ സ്ഥിതി ചെയ്യുന്ന അടൂർ നഗരസഭയിൽ 28 വാർഡുകളുണ്ട്. ഉമ്മൻ തോമസാണ് ഇപ്പോഴത്തെ നഗരസഭാധ്യക്ഷൻ[1]
അടൂർ നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ചരിത്രം
1982 നവംബർ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതു വരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ് അടൂർ ഉൾപ്പെട്ടിരുന്നത്. 1990 ഏപ്രിൽ ഒന്നാം തീയതിയാണ്, അതുവരെ പഞ്ചായത്തായിരുന്ന അടൂർ , മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. തുടർന്ന് പഞ്ചായത്തുകമ്മിറ്റിയെ പിരിച്ചുവിടുകയും സ്പെഷ്യൽ ഓഫീസറുടെ കീഴിൽ നഗരസഭ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയായ ശേഷം, 1995-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചക്കനാട്ടു രാജേന്ദ്രൻ അടൂർ നഗരസഭയുടെ ആദ്യ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1914-ൽ സ്ഥാപിക്കപ്പെട്ട അടൂർ മലയാളം സ്കൂൾ (അടൂർ ഗവ: യു.പി.എസ്.) ആണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. ഇന്ന് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട്
ആരാധനാലയങ്ങൾ
അടൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം വളരെ പ്രശസ്തമാണ്. പന്നിവിഴ ദേവീക്ഷേത്രം, കണ്ണംകോട് മുസ്ലീംപള്ളി, കണ്ണംകോട് ഓർത്തഡോക്സ് പള്ളി, അടൂർ തിരുഹൃദയപ്പള്ളി എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങൾ .
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.