അടാട്ട് ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലാണ് അടാട്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുറനാട്ടുകര, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, മുതുവറ, പുഴയ്ക്കൽ, അടാട്ട് എന്നീ ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അടാട്ട് പഞ്ചായത്തിന് 23.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് തൃശ്ശൂർ കോർപ്പറേഷനും കോലഴി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് തോളൂർ, വെങ്കിടങ്ങ് പഞ്ചായത്തുകളും തെക്കുഭാഗത്ത് തൃശ്ശൂർ കോർപ്പറേഷനും അരിമ്പൂർ പഞ്ചായത്തും വടക്കുഭാഗത്ത് കൈപ്പറമ്പ്, അവണൂർ പഞ്ചായത്തുകളുമാണ്. പുറനാട്ടുകരയിലാണ് പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ആകെ 18 വാർഡുകളാണ് അടാട്ട് പഞ്ചായത്തിലുള്ളത്.[1]
അടാട്ട് ഗ്രാമപഞ്ചായത്ത് | |
ഗ്രാമപഞ്ചായത്ത് കാര്യാലയം | |
10.55311°N 76.16671°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | വടക്കാഞ്ചേരി |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | ജയചന്ദ്രൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 23.02ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 17 എണ്ണം |
ജനസംഖ്യ | 23441 |
ജനസാന്ദ്രത | 1018/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
അമലനഗർ:680555, അടാട്ട്:680551, പുഴയ്ക്കൽ:680553 +91 487 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വിലങ്ങൻ കുന്ന്, പുഴയ്ക്കൽ ടൂറിസം വില്ലേജ് ,കോൾ പാടങ്ങൾ ,ജൈവകൃഷി |
അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതിഹ്യമുണ്ട്. ഇത് കുറൂർ മനയെന്ന ഭവനവുമായും അവിടത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ, സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കുറൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിന്നടിയിൽ അടച്ചിട്ടുവത്രെ. ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലൻ, സാക്ഷാൽ കൃഷ്ണൻ തന്നയെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു. ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്നപേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു.
തൃശ്ശൂർ നഗരത്തിൽ നിന്നും 6 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന കോൾനിലങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം. വിനോദസഞ്ചാരികളുടെ പറുദീസയായ വിലങ്ങൻകുന്ന്, അടാട്ട്, ചെട്ടി എന്നീ കുന്നുകളൊക്കെയുള്ള പ്രകൃതിരമണീയമായ പ്രദേശമാണ്. ബ്രിട്ടീഷ് പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പുകേന്ദ്രവും നിരീക്ഷണകേന്ദ്രവുമായിരുന്നു ഒരുകാലത്ത് വിലങ്ങൻകുന്ന്. വിലങ്ങൻകുന്ന് തൃശ്ശൂർ നഗരത്തോട് അടുത്തുകിടക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. തൃശൂർ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ മാറി തൃശ്ശൂർ-ഗുരുവായൂർ/കുന്നംകുളം/കോഴിക്കോട് സംസ്ഥാനപാതയ്ക്കരികിലാണ് വിലങ്ങൻകുന്ന് സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റർ ദൂരത്തായി തൊട്ടടുത്ത കടൽത്തീരവും 16 കിലോമീറ്റർ അകലത്തായി പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരും സ്ഥിതിചെയ്യുന്നു.
തൃശ്ശൂർ നഗരത്തിൽ നിന്ന് വളരെ അടുത്താണെങ്കിലും വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിലാണ് അടാട്ട് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. സമീപപഞ്ചായത്തുകളായ കൈപ്പറമ്പ്, തോളൂർ, കോലഴി, അവണൂർ എന്നിവയും വടക്കാഞ്ചേരി മണ്ഡലത്തിലാണ്. ആലത്തൂർ ലോക്സഭാമണ്ഡലത്തിന്റെ ഭാഗമാണ് വടക്കാഞ്ചേരി. കോൺഗ്രസിലെ രമ്യ ഹരിദാസാണ് ഇപ്പോഴത്തെ എം.പി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ കോൺഗ്രസിലെ അനിൽ അക്കരയാണ് ഇപ്പോഴത്തെ എം.എൽ.എ. പേരാമംഗലം പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് പഞ്ചായത്ത് വരുന്നത്.
കോൾപടവുകൾ ഒരു ചങ്ങലപോലെ അടാട്ട് പഞ്ചായത്തിനെ ചുറ്റിക്കിടക്കുന്നു എന്നു പറയാം. നാലുമുറി, കർത്താണി, പായിപ്പടവ്, പുത്തൻകോള്, ഒമ്പതുമുറി, ചാത്തൻകോൾ, ചീരുകണ്ടത്ത് പടവ്, കരിക്കക്കോൾ, ആര്യമ്പാടം, പണ്ടാരക്കോൾ, ചൂരക്കോട്ടുകരപ്പാടം, മുതുവറത്താഴം തുടങ്ങി ഒന്നിനൊന്നു തൊട്ടുകിടക്കുന്ന കോൾപ്പടവുകളും, പാടശേഖരങ്ങളും കൊണ്ട് സമൃദ്ധമാണ് അടാട്ട് ഗ്രാമപഞ്ചായത്ത്. ഫലഭൂയിഷ്ഠമായ കോൾനിലങ്ങളെ കടൽവെള്ളത്തിൽ നിന്നും സംരക്ഷിച്ചുനിർത്തുന്നത് ഏനാമാക്കൽ ചിറയാണ്. കൃഷിയാണ് ഗ്രാമീണരുടെ പ്രധാനതൊഴിൽ.
2011-ലെ സെൻസസ് പ്രകാരം അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23,441 ആണ്. ഇവരിൽ 11,155 പുരുഷന്മാരും 12,286 പേർ സ്ത്രീകളുമാണ്. 1000 പുരുഷന്മാർക്ക് 1018 സ്ത്രീകൾ എന്നതാണ് സ്ത്രീപുരുഷ അനുപാതം. കേരളത്തിൽ എവിടെയും പോലെ മലയാളമാണ് പ്രധാന സംസാരഭാഷ. ജനസംഖ്യയിൽ അധികവും ഹിന്ദു-ക്രിസ്ത്യൻ മതവിശ്വാസികളാണ്. അടുത്ത കാലത്തായി ധാരാളം ഉത്തരേന്ത്യക്കാർ ഇവിടെ വന്നിട്ടുണ്ട്.
മണ്ണൊലിപ്പ് തടയുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഈ പഞ്ചായത്തിലെ 17 വാർഡുകളിലും രാമച്ചം കൃഷി ചെയ്യുന്നു. [2]
ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം, അമല കാൻസർ ഹോസ്പിറ്റൽ, കേന്ദ്രീയ സംസ്കൃതവിദ്യാപീഠം(വ്യാസപീഠം), തൃശ്ശൂർ കേന്ദ്രീയവിദ്യാലയം, വിലങ്ങൻ പവർലും, അടാട്ട് ഫാർമേഴ്സ് ബാങ്ക്, ഈ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഏറ്റവും പഴക്കംചെന്ന വിദ്യാഭ്യാസസ്ഥാപനം ചൂരക്കാട്ടുകര ഗവൺമെന്റ് യു.പി.സ്ക്കൂളാണ്.
നെല്ല്, നാളികേരം, അടയ്ക്ക, കുരുമുളക് ജെയ്വ പച്ചക്കറി എന്നിവയാണ് പ്രധാനവിളകൾ.
ഗ്രീൻ കേരള എക്സ്പ്രസ് സോഷ്യൽ റിയാലിറ്റി ഷോയിൽ 25 ലക്ഷം രൂപയുടെ പുരസ്കാരം (മൂന്നാം സ്ഥാനം)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.