എമിൽ ഫ്രാൻസ്വാ സോള (French: [e.mil zɔ.la]; 2 April 1840 – 29 September 1902) ഒരു ഫ്രഞ്ച് എഴുത്തുകാരനായിരുന്നു.അക്രമാസക്തമായ മനുഷ്യമനസ്സുകളാണ് സോളയുടെ നോവലുകളിലെ പ്രതിപാദ്യ വിഷയം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ സാഹിത്യലോകത്ത് പ്രബലമായിരുന്ന, കലാസാഹിത്യരചനകൾ പ്രകൃത്യനുസരണമാകണമെന്ന സിദ്ധാന്തത്തിൻറെ ( Naturalism) അനുയായിയാരുന്നു സോള.[1],[2]

വസ്തുതകൾ എമിൽ സോള, ജനനം ...
എമിൽ സോള
Thumb
ജനനംÉmile François Zola
(1840-04-02)2 ഏപ്രിൽ 1840
Paris, France
മരണം29 സെപ്റ്റംബർ 1902(1902-09-29) (പ്രായം 62)
പാരിസ്, ഫ്രാന്സ്
തൊഴിൽനോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തകൻ
ദേശീയതഫ്രഞ്ച്
GenreNaturalism
ശ്രദ്ധേയമായ രചന(കൾ)Les Rougon-Macquart, Thérèse Raquin,Germinal'
കയ്യൊപ്പ്Thumb
അടയ്ക്കുക

ജീവചരിത്രം

ഇറ്റലിക്കാരനായ എഞ്ചിനിയർ ഫ്രാന്സെസ്കോ സോളയുടേയും പത്നി ഫ്രാൻസ്വാ എമിലി ഓബറുടേയും ഏകപുത്രനായ എമിൽ സോള ജനിച്ചത് പാരീസിൽ ആയിരുന്നു. സോളക്ക് മൂന്നു വയസ്സുളളപ്പോൾ കുടുംബം എക്സാപ്രോവാസിലേക്ക് താമസം മാറ്റി. സോളയുടെ പല നോവലുകളിലും സൂചിപ്പിക്കപ്പെടുന്ന പ്ളാസ്സാൻസ് എക്സാപ്രോവാസാണെന്ന് സംശയിക്കപ്പെടുന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ പത്രപ്രവർത്തകനായി രംഗത്തെത്തി, താമസിയാതെ സാഹിത്യരചനകളിൽ മുഴുകി. 1870- ഗബ്രിയേല-അലെക്സാന്ഡ്രീന മീലേയെ വിവാഹം കഴിച്ചു. സോളയുടെ മരണം ദുരൂഹമായ സാഹചര്യങ്ങളിലായിരുന്നു. കിടപ്പുമുറിയിലെ ചിമ്മിനി അടഞ്ഞതു കാരണം ശ്വാസം മുട്ടി മരിച്ചതാണെന്നും, അല്ല കൊല്ലപ്പെട്ടതാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്.[3]

ഡ്രേയ്ഫസ് സംഭവം

ഫ്രാൻസും ജർമ്മനിയും തമ്മിൽ നടന്ന യുദ്ധമാണ് 1894 മുതൽ 1906 വരെ പന്ത്രണ്ട് വർഷം നീണ്ടുനിന്ന ഈ സംഭവത്തിന്റെ പശ്ചാത്തലം. ജൂതവംശജനായിരുന്ന ആൽഫ്രഡ് ഡ്രെയ്ഫസ് എന്ന ഫ്രഞ്ച് സേനാനായകൻ, നിരപരാധിയായിട്ടും, ദേശദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തത്തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ സംഭവവികാസങ്ങളാൽ പ്രേരിതമായ ഈ നടപടിയെ സോള നഖശിഖാന്തം എതിർക്കുകയും അതിനെതിരായി ശബ്ദമുയർത്തുകയും ചെയ്തു. അന്നത്തെ ഫ്രഞ്ച് പ്രസിഡൻറിനുളള സോളയുടെ തുറന്ന കത്ത് ഞാൻ കുറ്റപ്പെടുത്തുന്നു ( J'accuse) വിശ്വപ്രശസ്തമാണ്.[4]

കൃതികൾ

സോളയുടെ പ്രഥമ സാഹിത്യരചന,Contes a Ninon (നിനോയുടെ കഥകൾ) ചെറുകഥാസംഗ്രഹമായിരുന്നു. 1864-ലാണ് ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്.

  • ക്ളോഡിൻറെ കുംബസാരം (1865)
  • മാഴ്സെയിലെ രഹസ്യങ്ങൾ (1867)
  • തെരേസ്സ റാക്വ (1867)
  • മാദലീൻ ഫേരാ(1868)
  • റൂഗോ-മാക്കാ വംശചരിത്രം (മൊത്തം 20 നോവലുകൾ ( 1871- 1893 )

മന്ദബുദ്ധിയായ അഡലെയ്ഡ് ഫോക് എന്ന സ്ത്രീയിൽ നിന്നാണ് കഥ തുടങ്ങുന്നത്. അഡ്ലെയ്ഡിൽ ഭർത്താവ് റൂഗോവിനും കാമുകൻ മക്വാവിനും ജനിച്ച സന്താനങ്ങളേയും അവരുടെ പിന്നീടുളള തലമുറകളേയും കേന്ദ്രീകരിച്ചാണ് ബൃഹത്തായ 20 നോവലുകൾ രചിക്കപ്പെട്ടിരിക്കുന്നത്. ജന്മസിദ്ധമായ കുറ്റവാസന, പ്രത്യേകിച്ച് കൊലവെറി പരമ്പരാഗതമാണെന്ന് സോള ഈ നോവലുകളിലൂടെ സമർത്ഥിക്കുന്നു.

  • മൂന്നു നഗരങ്ങൾ [ ലൂർദ്ദ്,(1894) റോം (1896), പാരിസ് (1898) ],
  • നാലു സുവിശേഷങ്ങൾ [സമ്പുഷ്ടത (1899), കർമ്മം(1901), സത്യം ( മരണാനന്തരം), നീതി (അപൂർണ്ണം)]

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.