സെബുന്നീസ
From Wikipedia, the free encyclopedia
സെബ്-ഉ-നിസ (പേർഷ്യൻ: زیب النساء مخفی)[1] (ജീവിതകാലം : 15 ഫെബ്രുവരി 1638 – 26 മെയ് 1702)[2] ഒരു മുഗൾ രാജകുമാരിയായിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൻറയും (3 November 1618 – 3 March 1707) അദ്ദേഹത്തിൻറ പട്ടമഹിഷിയായിരുന്ന ദിൽറാസ് ബാനു ബീഗത്തിൻറെയും മൂത്ത പുത്രിയായിരുന്നു സെബ്-ഉ-നിസ. ഒരു കവയിത്രികൂടിയായിരുന്ന അവർ "മഖ്ഫി" (مخفی, "Hidden One") എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നു. ജീവിതത്തിലെ അവസാന 20 വർഷങ്ങൾ ദില്ലിയിലെ സലിംഗാർ കോട്ടയിൽ അവർ പിതാവിനാൽ തടവിലാക്കപ്പെട്ടിരുന്നു എന്നു പറയപ്പെടുന്നു. ഒരു കവയിത്രിയായി അറിയപ്പെട്ടിരുന്ന അവരുടെ രചനകൾ സമാഹരിച്ച് മരണാനന്തരമായി Diwan-i-Makhfi എന്ന പേരിൽ കവിതാസമാഹാരമാക്കിയിരുന്നു.[3]
വസ്തുതകൾ Zeb-un-Nissa, രാജവംശം ...
Zeb-un-Nissa | |
---|---|
Shahzadi of the Mughal Empire | |
![]() | |
Princess Zeb-un-Nissa with her attendants. | |
രാജവംശം | Timurid |
പിതാവ് | Aurangzeb |
മാതാവ് | Dilras Banu Begum |
മതം | Islam |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d8/Sarkar_abanindranath-zeb-un-nissa.jpg/320px-Sarkar_abanindranath-zeb-un-nissa.jpg)