![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fc/Winnie_Mandela00.jpg/640px-Winnie_Mandela00.jpg&w=640&q=50)
വിന്നി മഡികിസേല മണ്ടേല
From Wikipedia, the free encyclopedia
പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്നു വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേല(ജനനം Nomzamo Winfreda Zanyiwe Madikizela; 26 സെപ്റ്റംബർ 1936).[3] നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയായിരുന്നു.
വിന്നി മണ്ടേല | |
---|---|
![]() | |
ദക്ഷിണാഫ്രിക്ക പാർലമെന്റംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 2009 | |
ദക്ഷിണാഫ്രിക്കയുടെ പ്രഥമവനിത | |
ഓഫീസിൽ 1994–1996 | |
മുൻഗാമി | മാരികെ ഡിക്ലെർക്ക് |
പിൻഗാമി | ഗ്രേസാ മഷേൽ |
സഹമന്ത്രി- കല,സംസ്കാരം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നീ വകുപ്പുകൾ | |
ഓഫീസിൽ 1994–1996 | |
മുൻഗാമി | ഇല്ല |
പിൻഗാമി | പലോ ജോർദാൻ (കല,സംസ്കാരം), ഡെറിക് ഹാനികോം (ശാസ്ത്രം സാങ്കേതികവിദ്യ) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നൊംസാമോ വിൻഫ്രെദ സന്യവെ മഡികിസെല (1936-09-26) 26 സെപ്റ്റംബർ 1936 (87 വയസ്സ്) ബിസാന,ദക്ഷിണാഫ്രിക്ക |
മരണം | 2 ഏപ്രിൽ 2018(2018-04-02) (പ്രായം 81)[1][2] ജൊഹാനസ്ബർഗ്, ദക്ഷിണാഫ്രിക്ക |
പങ്കാളികൾ | നെൽസൺ മണ്ടേല (1958–1996; വിവാഹമോചിത; 2 കുട്ടികൾ) |
കുട്ടികൾ | സെനാനി (ജനനം - 1959) സിന്ദിവാ (ജനനം-1960) |
അൽമ മേറ്റർ | യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ആഫ്രിക്ക |
തൊഴിൽ | പൊതുപ്രവർത്തക, രാഷ്ട്രീയപ്രവർത്തക |
38 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വിവാഹമോചനം തേടുകയുണ്ടായി, ഇതിൽ 27 വർഷവും നെൽസൺ മണ്ടേല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോൾ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു, പക്ഷേ രണ്ടു കൊല്ലം മുമ്പു തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 1996-ലാണ് ഇവർ നിയമപരമായി വിവാഹമോചനം നേടുന്നത്, 1994 ൽ വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.[4] മണ്ടേലയുടെ അവസാന കാലഘട്ടങ്ങളിൽ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുമായിരുന്നു.[5] മണ്ടേലയുടെ ജയിൽവാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.[6]
വിന്നിയുടെ അനുയായികൾ അവരെ രാഷ്ട്രമാതാവ് എന്നുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷൻ ഇവരെ ഒരു കൊലപാതകത്തിലും, മറ്റു മനുഷ്യത്വരഹിത പ്രവർത്തികളും കുറ്റക്കാരി എന്നു കണ്ടെത്തിയിയിരുന്നു.[7]