കാഴ്ച
From Wikipedia, the free encyclopedia
പരിസ്ഥിതിയിലെ വസ്തുക്കൾ പ്രതിഫലിപ്പിക്കുന്ന ദൃശ്യ സ്പെക്ട്രത്തിലെ പ്രകാശം ഉപയോഗിച്ച് ചുറ്റുമുള്ള പരിസ്ഥിതിയെ വ്യാഖ്യാനിക്കാനുള്ള കഴിവാണ് വിഷ്വൽ പെർസെപ്ഷൻ അഥവാ കാഴ്ച എന്നറിയപ്പെടുന്നത്. കാഴ്ചയിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഫിസിയോളജിക്കൽ ഘടകങ്ങളെ ഒന്നിച്ച് വിഷ്വൽ സിസ്റ്റം എന്ന് വിളിക്കുന്നു. ഭാഷാശാസ്ത്രം, മനശാസ്ത്രം, കോഗ്നിറ്റീവ് സയൻസ്, ന്യൂറോ സയൻസ്, മോളിക്യുലർ ബയോളജി എന്നിവയിലെ വളരെയധികം ഗവേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ് വിഷ്വൽ പെർസെപ്ഷൻ. ഇത് കാഴ്ച ശക്തിയുടെ അളവുകോലായ വിഷ്വൽ അക്വിറ്റിയിൽ നിന്ന് വ്യത്യസ്തമാണ്, വിഷ്വൽ അക്വിറ്റി ഒരു വ്യക്തി എത്ര വ്യക്തമായി കാണുന്നുവെന്ന് സൂചിപ്പിക്കുന്നു (ഉദാഹരണത്തിന് "6 /6 (20/20 ) കാഴ്ച"). ഒരു വ്യക്തിക്ക് കാഴ്ച ശക്തി 6 /6 ഉണ്ടെങ്കിലും വിഷ്വൽ പെർസെപ്ഷനിൽ പ്രശ്നങ്ങൾ ഉണ്ടാകാം.
കാഴ്ച എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാഴ്ച (വിവക്ഷകൾ) എന്ന താൾ കാണുക. |