![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/45/Antique_Valentine_1909_01.jpg/640px-Antique_Valentine_1909_01.jpg&w=640&q=50)
വാലൻന്റൈൻ ദിനം
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം / From Wikipedia, the free encyclopedia
എല്ലാ വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ പ്രണയ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും, ഇഷ്ടം അറിയിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയദിനമായി ആചരിക്കപ്പെടുന്നു. ഇത് മതപരമായ ഒരു ചടങ്ങ് അല്ല. ഫെബ്രുവരി 14 ആണ് പ്രണയ ദിവസമെങ്കിലും ആഘോഷങ്ങൾ ഒരാഴ്ച മുൻപ് ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്നു. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്. പ്രണയികൾ മാത്രമല്ല, ദമ്പതികളും ഇത് സവിശേഷമായ രീതിയിൽ ആഘോഷിക്കുന്നു. പുതുവസ്ത്രങ്ങൾ ധരിച്ചോ, പങ്കാളികൾ ഒരുമിച്ചു വിനോദ യാത്രകൾ നടത്തിയോ, ഒരുമിച്ചു ഭക്ഷണം കഴിച്ചും അല്ലെങ്കിൽ കാൻഡിൽ ലൈറ്റ് ഡിന്നർ തുടങ്ങിയവ വാലൻടൈൻ ദിനാഘോഷത്തിന്റെ ഭാഗമായി കാണപ്പെടുന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും ഇതൊടനുബന്ധിച്ചു പ്രത്യേക പരിപാടികൾ നടത്തപ്പെടുന്നു.
പ്രണയ ദിനം | |
---|---|
![]() ഹൃദയങ്ങൾ, പ്രാവുകൾ, റോസാപ്പൂവുകൾ, പ്രണയം എന്നിവയെല്ലാം വാലന്റൈൻസ് ഡേയുടെ പരമ്പരാഗത ചിഹ്നങ്ങളിൽ ഉൾപ്പെടുന്നു. അമേരിക്കൻ പോസ്റ്റ്കാർഡ്, ഏകദേശം 1900 മുൻപുള്ളത്. | |
തരം | ക്രിസ്തീയം, സാംസ്കാരികം, അന്താരാഷ്ട്രം |
പ്രാധാന്യം | Lovers express their feelings to each other |
അനുഷ്ഠാനങ്ങൾ | ആശംസാ സന്ദേശങ്ങൾ അയക്കലും, ഡേറ്റിംഗും |
തിയ്യതി | February 14 |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/be/Valentines_Day_Chocolates_from_2005.jpg/640px-Valentines_Day_Chocolates_from_2005.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/97/Rozen.jpg/320px-Rozen.jpg)