![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5a/Tunku_abd_rahman.jpg/640px-Tunku_abd_rahman.jpg&w=640&q=50)
തുങ്കു അബ്ദുൽ റഹ്മാൻ
From Wikipedia, the free encyclopedia
മലേഷ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു തുങ്കു അബ്ദുൽ റഹ്മാൻ (ഇംഗ്ലീഷ്: Tunku Abdul Rahman Putra Al-Haj ibni Almarhum Sultan Abdul Hamid Halim Shah). 1903 ഫെബ്രുവരി 8-ന് കെഡാസുൽത്താനായ അബ്ദുൽ ഹമീദ് ഹലീംഷായുടെ ഏഴാമത്തെ പുത്രനായി ജനിച്ചു. തുങ്കു (രാജകുമാരൻ) എന്നത് ഇദ്ദേഹത്തിന്റെ സ്ഥാന പേരാണ്. ഇദ്ദേഹത്തിന്റെ മാതാവ് തായ്ലണ്ടുകാരി ആയിരുന്നു. മലയായിലും ഇംഗ്ലണ്ടിലും (1919-25) വിദ്യാഭ്യാസം നടത്തിയതിനു ശേഷം 1931-ൽ കെഡാ സിവിൽ സർവീസിൽ ഉദ്യോഗം സ്വീകരിച്ചു. ജപ്പാൻ കൈയേറ്റ കാലത്ത് (1941-45) അബ്ദുൽ റഹ്മാൻ കെഡായിൽ തന്നെ കഴിഞ്ഞു കൂടി. 1947-ൽ ഇദ്ദേഹം വീണ്ടും ഇംഗ്ലണ്ടിൽ പോയി നിയമ പഠനം തുടരുകയും 1949-ൽ ബാരിസ്റ്റർ പരീക്ഷ പാസ്സാവുകയും ചെയ്തു. തുടർന്ന് കെഡാസ്റ്റേറ്റിൽ ഡെപ്യൂട്ടി പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിതനായ അബ്ദുൽ റഹ്മാൻ രണ്ടു കൊല്ലത്തിനുശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടാൻ വേണ്ടി ജോലി രാജിവച്ചു. യുണൈറ്റഡ് മലേയ് നാഷണൽ ഓർഗനൈസേഷൻ (UMNO) രൂപവത്കരണത്തിലും പ്രവർത്തനത്തിലും ഇദ്ദേഹം പ്രധാനമായ പങ്കു വഹിച്ചു. 1952-ൽ ആ സംഘടനയുടെ പ്രസിഡന്റായും മലയൻ ഫെഡറൽ ഭരണ നിർവഹണ സമിതിയിലും നിയമ സഭയിലും അംഗമായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
Yang Teramat Mulia തുങ്കു അബ്ദുൽ റഹ്മാൻ AC CH | |
---|---|
![]() | |
First Prime Minister of Malaysia | |
ഓഫീസിൽ 31 August 1957 – 22 September 1970 | |
Monarchs | Abdul Rahman Hisamuddin Putra Ismail Nasiruddin |
Deputy | Abdul Razak |
മുൻഗാമി | Position established |
പിൻഗാമി | Abdul Razak |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1903-02-08)8 ഫെബ്രുവരി 1903 Alor Star, British Malaya (now Malaysia) |
മരണം | 6 ഡിസംബർ 1990(1990-12-06) (പ്രായം 87) Kuala Lumpur, Malaysia |
രാഷ്ട്രീയ കക്ഷി | United Malays National Organisation |
പങ്കാളികൾ | Meriam Chong (1933–1935) Violet Coulson (1935–1946) Sharifah Rodziah Alwi Barakbah (1939–1990) |
അൽമ മേറ്റർ | St Catharine's College, Cambridge Inner Temple |
തൊഴിൽ | Lawyer |