തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
ഇന്ത്യയിലെ റെയിൽവേ ഡിവിഷൻ / From Wikipedia, the free encyclopedia
ദക്ഷിണ റെയിൽവേയുടെ ആറ് ഭരണനിർവ്വഹണ വിഭാഗങ്ങളിലൊന്നാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ (Thiruvananthapuram railway division (TVC)). പാലക്കാട് റെയിൽവേ ഡിവിഷൻ കഴിഞ്ഞാൽ കേരളം ആസ്ഥാനമായുള്ള രണ്ടാമത്തെ റെയിൽവേ ഡിവിഷനാണിത്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ റെയിൽവേ ഡിവിഷനു കീഴിൽ 625 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടിപ്പാതയും 108 റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുന്നു. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃശ്ശൂർ, ആലുവ, കൊല്ലം, കോട്ടയം, ചെങ്ങന്നൂർ, നാഗർകോവിൽ, ആലപ്പുഴ, കായംകുളം, കന്യാകുമാരി, കൊച്ചുവേളി എന്നിവയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ.
വസ്തുതകൾ Overview, Headquarters ...
Overview | |
---|---|
Headquarters | തിരുവനന്തപുരം, കേരളം, ഇന്ത്യ |
Locale | കേരളം, തമിഴ് നാട് |
Dates of operation | ഒക്ടോബർ 2, 1979 (1979-10-02)– |
Technical | |
Track gauge | 1,676 mm (5 ft 6 in) |
Previous gauge | 1,000 mm (3 ft 3 3⁄8 in) |
Electrification | 25 kV AC 50 Hz |
Length | 625 km |
അടയ്ക്കുക