ദ ഗോഡ്ഫാദർ
From Wikipedia, the free encyclopedia
1972ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഒരു ക്രൈം ഡ്രാമ സിനിമയാണ് ദ ഗോഡ്ഫാദർ. ഇതേപേരിൽ 1969ൽ മരിയോ പുസോ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ഫ്രാൻസിസ് ഫോർഡ് കൊപ്പോള ആണ് ഈ സിനിമയുടെ സംവിധായകൻ. മാർലൻ ബ്രാണ്ടോ, അൽ പച്ചീനോ, ജെയിംസ് കാൻ, റിച്ചാർഡ് എസ്. കാസ്റ്റെലാനോ, റോബർട്ട് ഡുവൽ, സ്റ്റെർലിങ്ങ് ഹെയ്ഡൻ, ജോൺ മാർലി, Richard Conte, ഡയാന കെയ്റ്റൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.
ദ ഗോഡ്ഫാദർ | |
---|---|
സംവിധാനം | ഫ്രാൻസിസ് ഫോർഡ് കൊപ്പോള |
നിർമ്മാണം | ആൽബർട്ട് എസ്. റഡ്ഡി |
രചന | നോവൽ: മരിയോ പുസോ തിരക്കഥ: മരിയോ പുസോ ഫ്രാൻസിസ് ഫോർഡ് കൊപ്പോള Robert Towne (uncredited) |
അഭിനേതാക്കൾ | മാർലൻ ബ്രാണ്ടോ അൽ പച്ചീനോ ജെയിംസ് കാൻ റിച്ചാർഡ് എസ്. കാസ്റ്റെലാനോ റോബർട്ട് ഡുവൽ സ്റ്റെർലിങ്ങ് ഹെയ്ഡൻ ജോൺ മാർലി Richard Conte ഡയാന കെയ്റ്റൺ |
സംഗീതം | Nino Rota Carmine Coppola |
ഛായാഗ്രഹണം | Gordon Willis |
ചിത്രസംയോജനം | William H. Reynolds Peter Zinner Marc Laub[1] Murray Solomon[1] |
വിതരണം | പാരമൗണ്ട് പിക്ചേഴ്സ് |
റിലീസിങ് തീയതി | 1972 മാർച്ച് 15 (യു.എസ്.) |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് സിസിലിയൻ |
ബജറ്റ് | $6,500,000[2] |
സമയദൈർഘ്യം | 175 മിനിറ്റ് |
ആകെ | $245,066,411 (worldwide) |
മികച്ച ചിത്രം, മികച്ച നടൻ, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ എന്നീ വിഭാഗങ്ങളിൽ ഈ സിനിമ അക്കാദമി അവാർഡുകൾ കരസ്ഥമാക്കി. സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് ദ ഗോഡ്ഫാദർ എണ്ണപ്പെടുന്നത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ "100 വർഷങ്ങൾ...100 ചലച്ചിത്രങ്ങൾ..." എന്ന പട്ടികയുടെ 10-ആം വാർഷികപ്പതിപ്പിൽ മികച്ച ചിത്രങ്ങളിൽ രണ്ടാമതായാണ് ഈ ചലച്ചിത്രം സ്ഥാനംപിടിച്ചിരിക്കുന്നത്.[3]
രണ്ട് തുടർചിത്രങ്ങൾ പിന്നീട് നിർമ്മിക്കപ്പെട്ടു. ദ ഗോഡ്ഫാദർ പാർട്ട് II 1974ലും ദ ഗോഡ്ഫാദർ പാർട്ട് III 1990ലും.