From Wikipedia, the free encyclopedia
പശ്ചിമ ജോർജിയയിലെ സ്വനേതി മേഖലയിലെ സ്വാൻ ജനങ്ങൾ പ്രാഥമിക ഭാഷയായി ഉപയോഗിക്കുന്ന ഒരു കാർട്വേലിയൻ ഭാഷയാണ് സ്വാൻ ഭാഷ - Svan language (Svan: ლუშნუ ნინ lušnu nin; Georgian: სვანური ენა svanuri ena). 30,000നും 80,000നുമിടയിലിള്ള ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.[4][5] വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷയായി യുനെസ്കോ പ്രഖ്യാപിച്ച ഭാഷയാണിത്.[6]
മറ്റു കാർട്വേലിയൻ ഭാഷകളെ പോലെ തന്നെ സ്വാൻ ഭാഷയ്ക്കും നിരവധി വ്യഞ്ജനാക്ഷരങ്ങൾ ഉണ്ട്. സ്വാൻ ഭാഷ ഹ കാരത്തോടെ ഉച്ചരിക്കുന്ന ധ്വനികൾ (voiceless uvular plosive) നിലനിർത്തുന്നുണ്ട്. ജോർജിയൻ ഭാഷയേക്കാൾ സ്വാരാക്ഷരങ്ങൾ സ്വാൻ ഭാഷയ്ക്കുണ്ട്. മറ്റു കാർട് വേലിയൻ ഭാഷകളേക്കാൾ സ്വാരാക്ഷരങ്ങളുള്ള ഭാഷയാണ് സ്വാൻ. നീണ്ടതും ഹ്രസ്വവുമായ സ്വരാക്ഷരങ്ങളുണ്ട് ഈ ഭാഷയിൽ. മൊത്തം 18 സ്വരങ്ങളാണ് സ്വാൻ ഭാഷയിൽ. ജോർജിയൻ ഭാഷയിൽ കേവലം അഞ്ചു സ്വരാക്ഷരങ്ങൾ മാത്രമെയുള്ളു. സ്വാൻ ഭാഷയുടെ രൂപഘടനയും (Morphology) മറ്റു മൂന്ന് കാർട്വേലിയൻ ഭാഷകളെ അപേക്ഷിച്ച് കുറവാണ്. ക്രിയാ പദങ്ങളുടെ രൂപഭേദങ്ങളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്.
ജോർജിയയിലെ സ്വനേതി മേഖലയുടെ വടക്കുപടിഞ്ഞാറൻ പർവ്വത പ്രദേശത്തും കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന അബ്ഖാസിയയിലെ കോഡോരി വാലിയിലുമായി ( Kodori Gorge) ഏകദേശം 35,000 - 40,000 തദ്ദേശീയരായ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് സ്വാൻ [2]. ഈ ഭാഷ അനൗപചാരികമായി സാമൂഹിക വാർത്താവിനിമയത്തിന് മാത്രമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇതിന് സാധാരണയായ എഴുത്ത് നിലവാരമോ ഔദ്യോഗിക പദവിയോ ഇല്ല. സ്വാൻ ഭാഷ സംസാരിക്കുന്ന മിക്കവരും ജോർജിയൻ ഭാഷയും സംസാരിക്കും. സാഹിത്യ, വ്യാപാര ആവശ്യങ്ങൾക്കും ഔദ്യോഗിക ഭാഷയായ ജോർജിയൻ ആണ് ഉപയോഗിക്കുന്നത്.
നാലു കാർട്വേലിയൻ ഭാഷകളിൽ ഏറ്റവും വ്യാത്യാസമുള്ള ഭാഷയാണ് സ്വാൻ. ബിസി (ക്രിസ്തുവിന് മുൻപ്) രണ്ടാം സഹസ്രാബ്ദത്തിലോ (2ിറ ാശഹഹലിിശൗാ ആഇ) അതിന് മുൻപോ ഉത്ഭവിച്ചതാണ് സ്വാൻ ഭാഷ എന്നാണ് കരുതപ്പെടുന്നത്.
സ്വാൻ ഭാഷയ്ക്ക് രണ്ട് പ്രധാന വകഭേദങ്ങളും നാല് ഉപവകഭേദങ്ങളുമുണ്ട്.
അപ്പർ സ്വാൻ ഭാഷയിൽ തന്നെ രണ്ട് ഉപവിഭാഗങ്ങളുണ്ട്.
ഇതിന് രണ്ടു ഉപവകഭേദങ്ങളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.