നക്ഷത്രകാറ്റലോഗ്
നക്ഷത്രങ്ങൾക്കും, മറ്റു ഖഗോള വസ്തുക്കൾക്കും, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പേരിട്ട പട്ടിക / From Wikipedia, the free encyclopedia
നക്ഷത്രങ്ങൾക്കും, മറ്റു ഖഗോള വസ്തുക്കൾക്കും, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പേരിട്ട വിവിധ പട്ടികകളെ എല്ലാം ചേർത്ത് നക്ഷത്രകാറ്റലോഗ് അല്ലെങ്കിൽ ജ്യോതിശാസ്ത്ര കാറ്റലോഗ് എന്നു പറയുന്നു. ജ്യോതിശാസ്ത്രത്തിൽ മിക്കവാറും എല്ലാ നക്ഷത്രങ്ങളും അതിന്റെ കാറ്റലോഗ് സംഖ്യ വഴിയാണ് അറിയപ്പെടുന്നത്. പുരാതന കാലം മുതൽ പലതരം ആവശ്യങ്ങൾക്ക് നിരവധി നക്ഷത്ര കാറ്റലോഗുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാറ്റലോഗുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.