ലോകത്തിലെ പ്രമുഖ തത്ത്വചിന്തകനായും സദാചാര ചിന്തയുടെ പിതാവായുമാണ് സോക്രട്ടീസിനെ കണക്കാക്കുന്നത്. സോക്രട്ടീസ്(/ˈsɒkrətz/; ഗ്രീക്ക്: Σωκράτης, പുരാതനഗ്രീക്ക് ഉച്ചാരണം: [sɔːkrátɛːs], Sōkrátēs; ഉദ്ദേശം ബി.സി. 469 – 399 BC)[1].ആഥെൻസിലെ ഒരു ശില്പിക്കും വയറ്റാട്ടിക്കും ജനിച്ച [2][3][4]സോക്രട്ടീസ് ചെറുപ്പത്തിലേ സംഗീതവും ക്ഷേത്രഗണിതവും കായികകലയും അഭ്യസിച്ചു. സ്വയം രൂപപ്പെട്ട ഒരു ദാർശനികനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ പിതാവിന്റെ തൊഴിൽ തുടർന്നുകൊണ്ടുപോയെങ്കിലും വിശുദ്ധമെന്നു താൻ കരുതിയ അദ്ധ്യയനാദ്ധ്യാപനങ്ങൾക്കു വേണ്ടി അദ്ദേഹം ശില്പവേല ഉപേക്ഷിച്ചു. ജീവിതത്തിന്റെ എല്ലാ സന്ദിഗ്ദ്ധ വഴിത്തിരിവുകളിലും വിശുദ്ധമായ ഒരു ജ്ഞാനം തന്നെ നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.[5]

വസ്തുതകൾ ജനനം, മരണം ...
Socrates (Σωκράτης)
Thumb
സോക്രട്ടീസ്
ജനനംഉദ്ദേശം. ബി.സി. 469 / 470 [1]ജൂൺ 4
ഡെമെ അലോപീസ്, ഏഥൻസ്
മരണംബി.സി. 399 മേയ് 7 (ഉദ്ദേശം പ്രായം 71)
ഏഥൻസ്
ദേശീയതഗ്രീക്ക്
കാലഘട്ടംപ്രാചീന തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരക്ലാസിക്കൽ ഗ്രീക്ക്
പ്രധാന താത്പര്യങ്ങൾഎപിസ്റ്റെമോളജി, നൈതികതാശാസ്ത്രം
ശ്രദ്ധേയമായ ആശയങ്ങൾസോക്രാറ്റിക് സമ്പ്രദായം, സോക്രാറ്റിക് ഐറണി
സ്വാധീനിക്കപ്പെട്ടവർ
അടയ്ക്കുക

ജീവിത ചരിത്രം

ഏതാണ്ട് 470 ജൂൺ 4 ബി.സിയിൽ ഗ്രീസിലെ ഏതെൻസിൽ ജനിച്ച അദ്ദേഹത്തിന്റെ അച്ഛൻ സോഫ്രാനിസ്കസ് (Sophroniscus) എന്ന കൊത്തുപണിക്കാരനും അമ്മ ഫേനാരിത്ത (Phaenarite) എന്ന ഒരു ആയയും ആയിരുന്നു. സോക്രട്ടീസിന്റെ ബാല്യത്തെക്കുറിച്ച് അധികമൊന്നും അറിയില്ല. യൗവനാരംഭത്തോടെ അദ്ദേഹം പട്ടണത്തിലെ ഒരു അറിയപ്പെടുന്ന വ്യക്തിയായി.

സ്വഭാവവിശേഷങ്ങൾ

മൂക്ക് പതിഞ്ഞ് കണ്ണ് ഉന്തിയ ഒരു അസുന്ദര രൂപമായിരുന്നത്രേ അദ്ദേഹത്തിന്റേത്. എന്നാലദ്ദേഹത്തിന്‌ അസാധാരണ ബുദ്ധി വിലാസമായിരുന്നു. അദ്ദേഹത്തോട് ഏതൊരു വിഷയത്തിലും വാദിച്ച് ജയിക്കാൻ ആരുമില്ലാതെയായി. സോക്രട്ടീസിനെപ്പോലെ ബുദ്ധിയുള്ളൊരാളുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു എല്ലാവരുടെയും ഉത്തരം. അദ്ദേഹം പട്ടണത്തിലെ പൊതുസ്ഥലത്ത് നിന്ന് ശരിയായിട്ടുള്ള ജീവിതരീതി എന്താണെന്ന് ആളുകളോട് വാദിച്ച് സമർത്ഥിക്കും. “എത്രയോ സാധനങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റും” എന്നദ്ദേഹം പറയുമായിരുന്നു.

എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയിൽ നിന്നാണെന്നും ശരി ഏതെന്ന് ആളുകൾക്ക് ബോധ്യം വന്നാൽ തെറ്റുകളിൽ നിന്നവർ പിന്മാറുമെന്നും സോക്രട്ടീസ് വിശ്വസിച്ചു. ‘നന്മ ജ്ഞാനമാണ്‌’. അദ്ദേഹം പറഞ്ഞു. ‘ആരും മനഃപൂർവ്വം തെറ്റു ചെയ്യുന്നില്ല. തെറ്റുകൾ സഹിക്കുന്നതാണ് തെറ്റുകൾ ചെയ്യുന്നതിനെക്കാൾ നന്ന്’. ജനങ്ങളോട് ഹൃദയം ശുദ്ധമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. അദ്ദേഹം പറയും - ‘നിങ്ങളെ സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക‘അദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ജനങ്ങൾക്കെത്തിച്ചു കൊടുത്തത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ ആയിരുന്നു. തന്റെ ഉപദേശങ്ങളിലൂടെ അദ്ദേഹം ജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിച്ച് അത് വർദ്ധിപ്പിച്ചു. ശിഷ്യഗണങ്ങൾ ധാരാളം അദ്ദേഹത്തിനുണ്ടായി.

അന്ത്യകാലം

ഏതൻസിലെ ഭരണാധികാ‍രികൾക്ക് അദ്ദേഹത്തിന്റെ പ്രശസ്തിയും ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല.അസൂയനിമിത്തം അവർ പറഞ്ഞു പരത്തി സോക്രട്ടീസ് ഏതൻസിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന്. ഒടുക്കം അവർ സോക്രട്ടീ‍സിനെ ജയിലിൽ അടച്ചു. എന്നാൽ തന്റെ ലക്ഷ്യങ്ങളെ പിന്തുടരുന്ന കാര്യത്തിൽ സോക്രട്ടീസ് ഉറച്ചു നിന്നു. ജയിലിൽ കിടക്കുമ്പോഴും അദ്ദേഹം ‘ആത്മാവ് നശിക്കാത്തതാണ്’ എന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഭരണാധികാരികൾക്ക് കടുത്ത വിദ്വേഷമുണ്ടായി. അവർ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. അദ്ദേഹത്തെ അതൊട്ടും കുലുക്കിയില്ല. ഹെം‌ലക്ക് (Hemlock) എന്ന വിഷം അദ്ദേഹത്തെ കുടിപ്പിച്ചു. പുഞ്ചിരിയോടെ അദ്ദേഹമത് കുടിച്ചു. ചുറ്റും നിന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞപ്പോഴും മരിക്കുന്നതു വരെ സോക്രട്ടീ‍സിന്റെ ചിരി മാഞ്ഞില്ല.

പാശ്ചാത്യ ചിന്താലോകത്തിന് സോക്രട്ടീസ് നൽകിയ ഏറ്റവും വലിയ സംഭാവന ഡയലോജിക്കൽ മെത്തേഡ് ഓഫ് എൻക്വയറി ആയിരിക്കും.നന്മ, നീതി തുടങ്ങി യഥാർത്ഥ നിർവചനമില്ലാതെ ഉപയോഗിക്കുന്ന ഈ സങ്കൽപ്പങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഉപയുക്തമായതാണ് സോക്രട്ടീസിന്റെ മെത്തേഡ് ഓഫ് ഇലങ്കോസ്.[6]

ചിത്രകാരന്മാരുടെ ഭാവനയിൽ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.