ഒരു ചെറിയ കോട്ടയാണ് സിംടോഖ സോങ്. സംഗക് സബ്ധോൻ ഫോഡ്രാങ് (ഭൂട്ടാനീസ് ഭാഷയിലെ അർത്ഥം: "രഹസ്യമന്ത്രങ്ങളുടെ അർത്ഥമുള്ള കൊട്ടാരം"). 1629-ൽ ഷബ്ദ്രുങ് ഗവാങ് നാംഗ്യാൽ ആണ് ഇത് നിർമിച്ചത്. ഭൂട്ടാനെ ഏകീകരിച്ച് ഒരു രാജ്യമാക്കി മാറ്റിയത് ഇദ്ദേഹമാണ്. ഇത് ഭൂട്ടാനിലെ ആദ്യ സോങ് ആണ്. ഒരു പഴയ ബുദ്ധമത സന്യാസാശ്രമവും പ്രധാന ചരിത്ര സ്മാരകവുമാണ് ഈ കെട്ടിടം. ഇന്ന് സോങ്ഘ ഭാഷാ പഠനത്തിനായുള്ള ഒരു പ്രധാന ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അടുത്തകാലത്തായി ഈ കെട്ടിടം പുതുക്കിപ്പണിയുകയുണ്ടായി.

വസ്തുതകൾ സിംടോഖ സോങ്, Coordinates: ...
സിംടോഖ സോങ്
Thumb
സിംടോഖ സോങ്
Thumb
സിംടോഖ സോങ്
സിംടോഖ സോങ്
Location within Bhutan
Coordinates:27°26′17″N 89°40′10″E
Monastery information
Locationതിംഫു, ഭൂട്ടാൻ
Founded byഗവാങ് നാംഗ്യാൽ
Founded1629
TypeTibetan Buddhist
Architectureസോങ് വാസ്തുശിൽപ്പശൈലി
അടയ്ക്കുക

സ്ഥാനം

തിംഫു താഴ്വരയിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ സാധിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനത്താണ് സോങ് സ്ഥിതി ചെയ്യുന്നത്. ഡോച്ചു ലായിലേയ്ക്കും കിഴക്കൻ ഭൂട്ടാനിലേയ്ക്കുമുള്ള പാതകൾ ഇതിനടുത്താണ്. തിംഫുവിന് 5 കിലോമീറ്റർ തെക്കായാണ് സിംടോഖ സ്ഥിതിചെയ്യുന്നത്.[1][2]

1670-ൽ മിൻഗ്യാർ ടെൻപ ആദ്യമായി സോങ്ങിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഇദ്ദേഹം മൂന്നാമത്തെ ഡ്രൂക് ദേസി ആയിരുന്നു. പിന്നീട് പലവട്ടം ഇവിടെ അറ്റകുറ്റപ്പണികൾ നടന്നിട്ടുണ്ട്. അവസാനമായി ജപ്പാനിൽ നിന്നുള്ള ആർക്കിടെക്റ്റുകളാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകിയത്.[1]

അടുത്തുള്ള ഒരു കല്ലിലേയ്ക്ക് പ്രവേശിച്ച ഒരു ദുർദ്ദേവതയ്ക്കെതിരേ ഈ സോങ് പ്രതിരോധം തീർക്കുന്നു എന്ന വിശ്വാസമുണ്ട്. 'സിംടോഖ' എന്ന പേരിലെ "സിമ്മോ" എന്നതിനർത്ഥം ദുർദ്ദേവത എന്നും 'ഡോ' എന്നതിനർത്ഥം "കല്ല്" എന്നുമാണ്.[1]

ജിഗ്മേ ദോർജി വാങ്ചുക് ഇവിടെ ബുദ്ധിസ്റ്റ് സ്കൂൾ ഓഫ് ലിംഗ്വിസ്റ്റിക്സ് സ്ഥാപിക്കുകയുണ്ടായി.[3]

പ്രത്യേകതകൾ

ഏകദേശം 60 ചതുരശ്രമീറ്ററാണ് സോങ്ങിന്റെ വിസ്തീർണ്ണം. തെക്കുനിന്നുള്ള ഒരു പ്രവേശനകവാടം മാത്രമാണുള്ളത്. പണ്ടുകാലത്ത് ഈ പ്രവേശനകവാടം പടിഞ്ഞാറുവശത്തായിരുന്നു. മുന്നു നിലകളായാണ് സോങ് നിർമിച്ചിരിക്കുന്നത്. ഏറ്റവും താഴെയുള്ള നിലയുടെ ബാഹ്യഭാഗത്ത് പ്രാർത്ഥനാചക്രങ്ങളും വിശുദ്ധരുടെയും തത്ത്വചിന്തകരുടെയും മുന്നൂറ് കൊത്തിയ പ്രതിമകളുമുണ്ട്. പ്രധാന ലഖാങിൽ (പ്രാർത്ഥനാസ്ഥലം) സാക്യമുനിയുടെ (ബുദ്ധൻ) ചിത്രമുണ്ട്. ഇരുവശത്തും എട്ട് ബോധിസത്ത്വന്മാരുടെയും ചിത്രമുണ്ട്. ഇരുണ്ട പല ചുവർചിത്രങ്ങളും ഈ ലഖാങ്ങിലുണ്ട്. ഭൂട്ടാനിലെ ഏറ്റവും പഴയവയാണ് ഇവ എന്ന് കരുതപ്പെടുന്നു. പ്രധാന പ്രാർത്ഥനാസ്ഥലത്തിന്റെ പടിഞ്ഞാറുള്ള പ്രാർത്ഥനാസ്ഥലത്ത് ചെൻറേസിഗിന്റെയും, പച്ചയും വെള്ളയും താരകളുടെയും ചിത്രങ്ങളുണ്ട്. ഷബ്ദ്രുങ് ഗവാങ് നംഗ്യാലിന്റെ ഒരു പഴയ ചിത്രവും ഇവിടെയുണ്ട്. ഇത് 1995-ലാണ് ശുദ്ധമാക്കിയത്. ഗവാങ് നംഗ്യാലാണ് ഈ സോങ് സ്ഥാപിച്ചത്. കടുവയുടെ വാലും തോക്കുകളും കിഴക്കുള്ള ഗോയൻഖാങിൽ ദൃശ്യമാണ്. യേഷേ ഗോയെൻപോ (മഹാകാല), പെൽഡെൻ ലാമോ എന്നീ ദേവകളുടെയും ചിത്രങ്ങളുണ്ട്.[1]

ഹിമാലയൻ ചുവർ ചിത്രങ്ങളിൽ വ്യതിരിക്തമായ സ്ഥാനമാണ് ഇവിടുത്തെ ചുവർ ചിത്രങ്ങൾക്കുള്ളത്. ഈ സോങ്ങിലെ പ്രപഞ്ച മണ്ഡലത്തിന്റെ ചിത്രീകരണം മറ്റെങ്ങും കാണപ്പെടാത്ത രീതിയിലുള്ളതാണ്. ഒരു സമചതുരത്തിനകത്തായുള്ള ഒരു വൃത്തവും അതിനുള്ളിൽ ഒന്നിനുള്ളിൽ മറ്റൊന്ന് എന്ന രീതിയിൽ മഞ്ഞ സമചതുരങ്ങളുമാണുള്ളത്. ഉള്ളിലെ വൃത്തങ്ങളിൽ വിവിധ വർണ്ണങ്ങൾ പൂശിയിട്ടുണ്ട്. വർഷത്തിലെ പന്ത്രണ്ട് മാസങ്ങൾ സൂചിപ്പിക്കുന്നവയാണ് ഇവ. സൂര്യന്റെ സഞ്ചാരപഥം ചുവന്ന നിറത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ചന്ദ്രന്മാരുടെയും ചിത്രമുണ്ട്.[4]

ചരിത്രം

1629-ൽ ഷബ്ദ്രുങ് ഗവാങ് നാംഗ്യാൽ ആണ് സിംടോഖ സോങ് നിർമിച്ചത്. ഇത് ഒരു ഭരണകേന്ദ്രമായും സന്യാസാശ്രമമായും പ്രവർത്തിച്ചിരുന്നു. തനതായ രൂപത്തിൽ അവശേഷിക്കുന്ന ഏറ്റവും പഴയ സോങ് ആണിത്.[1] നാംഗ്യാൽ ആണ് കോട്ട പോലെ നിർമിച്ച സന്യാസാശ്രമം എന്ന സങ്കൽപ്പം ആദ്യമായി ഭൂട്ടാനിലേയ്ക്ക് കൊണ്ടുവന്നത്.[5] അഞ്ച് ലാമമാർ തിബത്തൻ സൈന്യവുമായി കൂട്ടുചേർന്ന് ഈ സോങ് ആക്രമിച്ചിരിന്നു. ഇവർ യുദ്ധത്തിൽ പരാജയപ്പെടുകയും അധിനിവേശസൈന്യത്തെ നയിച്ച പാൽഡൻ ലാമ യുദ്ധത്തിൽ മരിക്കുകയും ചെയ്തു. 1630-ലെ മറ്റൊരാക്രമണത്തിൽ ഈ സോങ് പിടിച്ചെടുക്കപ്പെട്ടുവെങ്കിലും തീപ്പിടുത്തത്തിൽ സോങ് തകരുകയും അധിനിവേശസൈന്യത്തിന്റെ വലിയൊരു ഭാഗം മരണപ്പെടുകയും ചെയ്തു.[1]

അവലംബം

ഗ്രന്ഥസൂചിക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.