ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് ശർമൻ ജോഷി. (ഹിന്ദി: शर्मन जोशी) നാടകത്തിൽ നിന്നും സിനിമയിൽ എത്തിയ നടനാണ് ശർമൻ ജോഷി. ഇംഗ്ലീഷിലും, ഹിന്ദിയിലും, ഗുജറാത്തിയിലുമായി ധാരാളം നാടകങ്ങളിൽ ശർമൻ ജോഷി അഭിനയിച്ചിട്ടുണ്ട്.[1]

വസ്തുതകൾ ശർമൻ ജോഷി, തൊഴിൽ ...
ശർമൻ ജോഷി
Thumb
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം1999-മുതൽ ഇതുവരെ
അടയ്ക്കുക

ജീവിതരേഖ

അഭിനയ ജീവിതം

1999-ൽ പുറത്തിറങ്ങിയ ഗോഡ്മദർ[2] എന്ന ചിത്രത്തിലൂടെയാണ് ശർമൻ ജോഷി ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് കുത്തുന്നത്. ശർമൻ ജോഷിയുടെ രണ്ടാമത്തെ ചിത്രമാണ് സ്റ്റൈൽ. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വളരെ കുറഞ്ഞ ചിലവിലാണ് ഈ ചിത്രം നിർമ്മിച്ചത് എങ്കിലും ഈ ചിത്രം നല്ല വിജയം കൈവരിച്ചു. ഈ സിനിമയിലെ ശർമൻ ജോഷിയുടെ നായകവേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിൻറെ രണ്ടാംഭാഗമായി 2003-ൽ പുറത്തിറങ്ങിയ ചിത്രമാണ് എക്സ്ക്യൂസ് മീ ഈ ചിത്രത്തിലും ശർമൻ ജോഷി അഭിനയിച്ചു. ശാദി നമ്പർ 1, രംഗ് ദേ ബസന്തി, ഗോൽമാൽ, ലൈഫ് ഇൻ എ മെട്രോ, ധോൾ എന്നീ ചിത്രങ്ങൾ ശർമൻ ജോഷിയുടെ വിജയ ചിത്രങ്ങളിൽ ചിലതാണ്.

ധോൾ എന്ന ചിത്രം മലയാളത്തിലെ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പാണ്. ഈ ചിത്രം സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകൻ പ്രിയദർശനാണ്.

അഭിനയിച്ച സിനിമകൾ

  • ഗോഡ്മദർ - 1999
  • ലജ്ജ – 2001
  • സ്റ്റൈൽ – 2001
  • കഹാം ഹോ തും – 2003
  • എക്സ്ക്യൂസ് മീ – 2003
  • ശാദി നമ്പർ 1 – 2005
  • രംഗ് ദേ ബസന്തി - 2006
  • ഗോൽമാൽ - 2006
  • ലൈഫ് ഇൻ എ മെട്രോ - 2007
  • രഖീബ് – 2007
  • ധോൾ – 2007
  • ഹെല്ലോ – 2008
  • സോറി ബായ് – 2008[3]
  • 3 ഇഡിയറ്റ്സ് – 2008[3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.