ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രനടനും മോഡലുമാണ് ഷാഹിദ് കപൂർ (ഹിന്ദി: शाहिद कपूर; ജനനം ഫെബ്രുവരി 25 1981[1]. മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ താലിൽ (1999) ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ഫിഡ, ശികർ, വിവാഹ്, ജബ് വി മെറ്റ് തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി.[2]
ഷാഹിദ് കപൂർ | |
---|---|
ജനനം | ന്യൂഡൽഹി, ഇന്ത്യ | 25 ഫെബ്രുവരി 1981
മറ്റ് പേരുകൾ | ഷാഹിദ് കപൂർ ഷാഹിദ് ഖട്ടാർ |
തൊഴിൽ | നടൻ |
സജീവ കാലം | 2003–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Mira Rajput (m. 2015) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | പങ്കജ് കപൂർ നീലിമ അസീം |
ബന്ധുക്കൾ | ഇഷാൻ ഖട്ടർ (half-brother) |
പുരസ്കാരങ്ങൾ | Full list |
പ്രശസ്ത ചലച്ചിത്രനടൻ പങ്കജ് കപൂറിന്റെയും നടിയും നർത്തകിയുമായ നീലിമ അസീമിന്റെയും മകനാണ് ഷാഹിദ് കപൂർ. സസ്യാഹാരിയായ അദ്ദേഹത്തിന്[3] ഒരു സഹോദരിയും ഒരു സഹോദരനും കൂടിയുണ്ട്. ഒരു മാർക്സിസ്റ്റ് പ്രത്രപ്രവർത്തകനും, എഴുത്തുകാരനും കൂടിയായ അൻവർ അസീമാണ് ഷാഹിദിന്റെ മുത്തച്ഛൻ [4]. പ്രശസ്ത നടി കരീന കപൂർ മൂന്ന് വർഷക്കാലം ഷാഹിദിന്റെ കാമുകിയായിരുന്നു, പിന്നീട് ഇരുവരും വേർ പിരിഞ്ഞു.[5][6]
ഒരു മോഡലായി പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഷാഹിദ് അഭിനയം തുടങ്ങിയതെങ്കിലും, തുടക്കത്തിൽ തന്നെ പ്രശസ്ത നടനായ ഷാരൂഖ് ഖാന്റെ കൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ ഷാഹിദിന് കഴിഞ്ഞു. പെപ്സിയുടെ ആദ്യകാല പരസ്യങ്ങൾ ഇതിനുദാഹരണമാണ്. തുടർന്ന് ഷാഹിദ് ഷായ്മക് ദാവാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ദി പെർഫോമിംഗ് ആർട്ട് എന്ന സ്ഥാപനത്തിൽ ചേർന്ന് നൃത്തം പഠിക്കുകയുണ്ടായി. പിന്നീടാണ് സുഭാഷ് ഗായിയെ പരിചയപ്പെടുന്നതും താൽ എന്ന ചിത്രത്തില് ഐശ്വര്യ റായിയുടെ കൂടെ ഒരു ഗാനത്തിൽ നൃത്തം ചെയ്യുകയും ചെയ്യുന്നത്. 2003 ലാണ് ഷാഹിദിന്റെ ആദ്യ നായകചിത്രം പുറത്തിറങ്ങുന്നത്. സംവിധായകൻ കെൻ ഘോഷ് കഥയെഴുതി സംവിധാനം ചെയ്ത ഒരു പ്രണയകഥ പറയുന്ന ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു ഇത്[7]. ഈ ചിത്രത്തിൽ ഷാഹിദിന്റെ നായികയായി അഭിനയിച്ചത് രണ്ടു പേരായിരുന്നു, അമൃത റാവുവും, ഷെനാസ്സ് ട്രെസ്സറിവാലയുമായിരുന്നു ഈ രണ്ടുപേർ.
Kabir Singh
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.