സെൽമാൻ അബ്രഹാം വാക്ക്സ്മാൻ (ജീവിതകാലം: ജൂലൈ 22, 1888 - ഓഗസ്റ്റ് 16, 1973) ഉക്രെനിയൻ വംശജനായ ഒരു യഹൂദ-അമേരിക്കൻ കണ്ടുപിടിത്തക്കാരൻ, ജീവശാസ്ത്രജ്ഞൻ, മൈക്രോബയോളജിസ്റ്റ് എന്നിവയായിരുന്നു. മണ്ണിനടിയിൽ ജീവിക്കുന്ന സൂക്ഷ്മജീവികളായ വിഘാടകരിൽ നടത്തിയ പരീക്ഷണത്തിലൂടെ സ്ട്രെപ്റ്റോമൈസിനും, മറ്റ് നിരവധി ആൻറിബയോട്ടിക്കുകളുടെയും കണ്ടുപിടിത്തങ്ങൾക്ക് വഴിതെളിയിച്ചു. നാല് പതിറ്റാണ്ടുകളായി റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ജൈവരസതന്ത്രം, മൈക്രോബയോളജി എന്നീ മേഖലകളിൽ പ്രൊഫസറായ അദ്ദേഹം നിരവധി ആൻറിബയോട്ടിക്കുകളെ കണ്ടെത്തി. ഈ മെഖലകളുടെ വികസനത്തിന് ഇത് വഴിയൊരുക്കി. അദ്ദേഹത്തിന്റെ പേറ്റന്റുകളുടെ ലൈസൻസിൽ നിന്നും നേടിയ സമ്പാദ്യം, മൈക്രോബയോളജിക്കൽ ഗവേഷണത്തിനുള്ള ഒരു ഫൌണ്ടേഷനു നൽകി. ഇതിൽ നിന്നും ന്യൂ ജേഴ്സിയിലെ പിസ്കറ്റവേയിലെ റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി ബുഷ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന വാക്ക്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജി സ്ഥാപിച്ചു. 1952-ൽ "സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിക്കാൻ സഹായിച്ച മണ്ണിന്റെ സൂക്ഷ്മജീവികളുടെ വിജയകരമായ പഠനത്തിനായി" വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. വാക്ക്സ്മാന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ച ഒരു പിഎച്ച്ഡി വിദ്യാർത്ഥിയും സ്ട്രെപ്റ്റോമൈസിൻ ആദ്യമായി കണ്ടുപിടിക്കുകയും ചെയ്ത ആൽബർട്ട് ഷട്ട്സിൻ വാക്സ്മാനും അദ്ദേഹത്തിന്റെ ഫൗണ്ടേഷനുമെതിരെ കേസ് കൊടുക്കുകയും അദ്ദേഹത്തെ അവാർഡിൽ ഉൾപ്പെടുത്തണമെന്ന് നോബൽ കമ്മിറ്റിക്ക് അപേക്ഷ നൽകുകയും ചെയ്തെങ്കിലും സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചതിൽ ഷട്ട്സിൻന്റെ പങ്ക് കുറയ്ക്കുന്നതിൽ വാക്ക്സ്മാൻ വിജയിച്ചു. [1]

വസ്തുതകൾ Selman Waksman, ജനനം ...
Selman Waksman
Thumb
ജനനം
Selman Abraham Waksman

(1888-07-22)ജൂലൈ 22, 1888
Nova Pryluka, Kiev Governorate, Russian Empire
മരണംഓഗസ്റ്റ് 16, 1973(1973-08-16) (പ്രായം 85)
Woods Hole, Barnstable County, Massachusetts, United States
പൗരത്വംUnited States of America (after 1916)
കലാലയംRutgers University
University of California, Berkeley
ജീവിതപങ്കാളി(കൾ)Deborah B. Mitnik (1 child) (died 1974)
പുരസ്കാരങ്ങൾAlbert Lasker Award for Basic Medical Research (1948)
Nobel Prize in Physiology or Medicine (1952)
Leeuwenhoek Medal (1950)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry and Microbiology
അടയ്ക്കുക

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.