മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് സായ്കുമാർ (ജനനം: 14 ഏപ്രിൽ 1963) 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയോടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് സ്വഭാവ നടനായും വില്ലനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സായ്കുമാർ മാറി[1][2][3].

വസ്തുതകൾ സായ്കുമാർ, ജനനം ...
സായ്കുമാർ
ജനനം (1963-04-14) 14 ഏപ്രിൽ 1963  (61 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1977–present
ജീവിതപങ്കാളി(കൾ)പ്രസന്നകുമാരി (1988–2008)
ബിന്ദു പണിക്കർ (2009–present)
കുട്ടികൾവൈഷ്ണവി
മാതാപിതാക്ക(ൾ)കൊട്ടാരക്കര ശ്രീധരൻനായർ, വിജയലക്ഷ്മി അമ്മ
അടയ്ക്കുക

ജീവിതരേഖ

മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സായ്കുമാർ മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടേയും വിജയലക്ഷ്മിയമ്മയുടേയും മകനായി 1963 ഏപ്രിൽ 14ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേത്രിയായ ശോഭാ മോഹൻ സഹോദരിയാണ്.

1977-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സായ്കുമാർ തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.

പിന്നീട് കഥയറിയാതെ, ഇതും ഒരു ജീവിതം എന്നീ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് പോന്ന സായ്കുമാറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയാണ്. വൻ വിജയം നേടിയ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ നായക വേഷം സായ്കുമാറിനെ മലയാള സിനിമയിൽ തിരക്കുള്ള നടനാക്കി മാറ്റി.

തുടർന്ന് കുറച്ച് സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ലോ ബജറ്റ് കോമഡി സിനിമകളായിരുന്നു അവയെല്ലാമെന്നത് കൊണ്ട് തന്നെ നായക വേഷങ്ങളിൽ അധികനാൾ തുടർന്നില്ല. താമസിയാതെ അദ്ദേഹം സ്വഭാവ വേഷങ്ങളിലേക്കും വില്ലൻ വേഷങ്ങളിലേക്കും ചുവട് മാറി.

1996-ലെ ഹിറ്റ്ലർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് സായ്കുമാർ വില്ലൻ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷം ചെയ്ത സായ്കുമാറിൻ്റെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷം 2002-ലെ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ ക്രൂരനായ ഗുണ്ടയുടേതാണ്.

2004-ൽ റിലീസായ സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയിൽ ശബ്ദ ക്രമീകരണം കൊണ്ടും ശാരീരിക ചലനങ്ങൾ കൊണ്ടും അനശ്വര നടൻ സുകുമാരനെ സായ്കുമാർ പുന:സൃഷ്ടിച്ചു. സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയിലെ ഡി.വൈ.എസ്.പി സത്യദാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രീതി നേടിയ വില്ലൻ വേഷങ്ങളിലൊന്നാണ് .

2005-ലെ രാജമാണിക്യം എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായും 2007-ലെ ഛോട്ടാ മുംബൈ എന്ന സിനിമയിൽ മോഹൻലാലിൻ്റെ പിതാവായും അഭിനയിച്ചു കൊണ്ട് ക്യാരക്റ്റർ റോളുകളിൽ അഭിനയിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടമാക്കി. മലയാളത്തിൽ ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ സായ്കുമാർ അഭിനയിച്ചു.

2007-ൽ റിലീസായ ആനന്ദഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായ്കുമാറിന് ലഭിച്ചു.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ

  • സ്റ്റോപ് വയലൻസ് 2002

ശബ്ദം നൽകിയ സിനിമകൾ

  • ആഗതൻ 2010
  • കനൽക്കിരീടം 2002[4][5]

സ്വകാര്യ ജീവിതം

പ്രസന്നകുമാരിയാണ് ആദ്യ ഭാര്യ. 1986-ൽ വിവാഹിതരായ ഇവർ 2008-ൽ വിവാഹമോചിതരായി. ഏക മകൾ : വൈഷ്ണവി. പിന്നീട് അദ്ദേഹം മലയാള ചലച്ചിത്ര നടി ബിന്ദു പണിക്കരെ 2017-ൽ വിവാഹം ചെയ്തു[6][7]

അഭിനയിച്ച സിനിമകൾ

  • വിടരുന്ന മൊട്ടുകൾ 1977
  • കഥയറിയാതെ 1981
  • ഇതും ഒരു ജീവിതം 1982
  • റാംജിറാവു സ്പീക്കിംഗ് 1989
  • നാഗപഞ്ചമി 1989
  • അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു 1989
  • ഇൻ ഹരിഹർ നഗർ 1990
  • ഈ കണ്ണി കൂടി 1990
  • ഒരുക്കം 1990
  • അനന്തവൃത്താന്തം 1990
  • സാന്ദ്രം 1990
  • കുറുപ്പിൻ്റെ കണക്കുപുസ്തകം 1990
  • സൺഡേ 7 പി എം 1990
  • മെയ് ദിനം 1990
  • തൂവൽ സ്പർശം 1990
  • ഒളിയമ്പുകൾ 1990
  • രാജവാഴ്ച 1990
  • പുറപ്പാട് 1990
  • ഭൂമിക 1991
  • കാക്കതൊള്ളായിരം 1991
  • അഗ്നിനിലാവ് 1991
  • കിലുക്കാംപെട്ടി 1991
  • ഒരു തരം രണ്ടു തരം മൂന്നു തരം 1991
  • സൗഹൃദം 1991
  • ഇരിക്കൂ എം.ഡി. അകത്തുണ്ട് 1991
  • കടലോരക്കാറ്റ് 1991
  • തുടർക്കഥ 1991
  • അരങ്ങ് 1991
  • അപൂർവ്വം ചിലർ 1991
  • ഏഴരപ്പൊന്നാന 1992
  • ആയുഷ്കാലം 1992
  • നീലക്കുറുക്കൻ 1992
  • ഒരു കൊച്ചു ഭൂമികുലുക്കം 1992
  • കൺഗ്രാചുലേഷൻസ് മിസ് അനിത മേനോൻ 1992
  • സത്യപ്രതിജ്ഞ 1992
  • കാസർകോട് കാദർഭായി 1992
  • എല്ലാരും ചൊല്ലണ് 1992
  • സൂര്യചക്രം 1992
  • വെൽക്കം ടു കൊടൈക്കനാൽ 1992
  • മാന്ത്രിക ചെപ്പ് 1992
  • ഗൃഹപ്രവേശം 1992
  • മക്കൾ മാഹാത്മ്യം 1992
  • ഘോഷയാത്ര 1993
  • ഗാന്ധാരി 1993
  • ചമയം 1993
  • ഇഞ്ചക്കാടൻ മത്തായി & സൺസ് 1993
  • ജേർണലിസ്റ്റ് 1993
  • വിഷ്ണു 1994
  • കമ്പോളം 1994
  • പാളയം 1994
  • പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 1994
  • തിരുമനസ് 1995
  • മാന്നാർമത്തായി സ്പീക്കിങ് 1995
  • ഹിറ്റ്ലർ 1996
  • കിരീടമില്ലാത്ത രാജാക്കന്മാർ 1996
  • ജനാധിപത്യം 1997
  • അസുരവംശം 1997
  • ആറാം തമ്പുരാൻ 1997
  • വംശം 1997
  • രാജതന്ത്രം 1997
  • ഭൂപതി 1997
  • കണ്ണൂർ 1997
  • സമാന്തരങ്ങൾ 1997
  • ദി ട്രൂത്ത് 1998
  • ആയുഷ്മാൻ ഭവ: 1998
  • മയിൽപ്പീലിക്കാവ് 1998
  • ആഘോഷം 1998
  • നക്ഷത്രത്താരാട്ട് 1998
  • ആലിബാബയും ആറരക്കള്ളന്മാരും 1998
  • ഇൻഡിപെൻഡൻസ് 1999
  • പല്ലാവൂർ ദേവനാരായണൻ 1999
  • വാഴുന്നോർ 1999
  • സ്റ്റാലിൻ ശിവദാസ് 1999
  • ദി ഗോഡ്മാൻ 1999
  • ജനനായകൻ 1999
  • ഉസ്താദ് 1999
  • എഫ്.ഐ.ആർ 1999
  • അങ്ങനെ ഒരവധിക്കാലത്ത് 1999
  • വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 1999
  • വല്യേട്ടൻ 2000
  • ദാദാസാഹിബ് 2000
  • ദൈവത്തിൻ്റെ മകൻ 2000
  • ആയിരം മേനി 2000
  • ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2000
  • പുനരധിവാസം 2000
  • രാക്ഷസരാജാവ് 2001
  • നഗരവധു 2001
  • രാവണപ്രഭു 2001
  • ഉന്നതങ്ങളിൽ 2001
  • കൃഷ്ണപക്ഷ കിളികൾ 2002
  • ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ 2002
  • ചതുരംഗം 2002
  • താണ്ഡവം 2002
  • എൻ്റെ ഹൃദയത്തിൻ്റെ ഉടമ 2002
  • വസന്തമാളിക 2002
  • ശിവം 2002
  • കുഞ്ഞിക്കൂനൻ 2002
  • നന്ദനം 2002
  • വാർ & ലവ് 2003
  • ലീഡർ 2003
  • കേരള ഹൗസ് ഉടൻ വിൽപ്പനക്ക് 2003
  • മിഴി രണ്ടിലും 2003
  • പട്ടാളം 2003
  • അമ്മക്കിളിക്കൂട് 2003
  • വേഷം 2004
  • താളമേളം 2004
  • തുടക്കം 2004
  • ഉദയം 2004
  • പറയാം 2004
  • അഗ്നിനക്ഷത്രം 2004
  • കൂട്ട് 2004
  • സേതുരാമയ്യർ സി.ബി.ഐ 2004
  • മയിലാട്ടം 2004
  • സസ്നേഹം സുമിത്ര 2004
  • പൗരൻ 2005
  • ഫൈവ് ഫിംഗേഴ്സ് 2005
  • ഫിംഗർപ്രിൻ്റ് 2005
  • രാജമാണിക്യം 2005
  • മാണിക്യൻ 2005
  • ചന്ദ്രോത്സവം 2005
  • മയൂഖം 2005
  • ഓക്കെ ചാക്കോ കൊച്ചിൻ മുംബൈ 2005
  • വിദേശി നായർ സ്വദേശി നായർ 2005
  • ഭരത്ചന്ദ്രൻ ഐ.പി.എസ് 2005
  • ദി ടൈഗർ 2005
  • നരൻ 2006
  • ബാബാ കല്യാണി 2006
  • പതാക 2006
  • ചക്കരമുത്ത് 2006
  • പോത്തൻ വാവ 2006
  • ചെസ് 2006
  • രാഷ്ട്രം 2006
  • ലയൺ 2006
  • ചിന്താമണി കൊലക്കേസ് 2006
  • ദി ഡോൺ 2006
  • അശ്വാരൂഢൻ 2006
  • ആനച്ചന്തം 2006
  • ഭാർഗവചരിതം മൂന്നാം ഖണ്ഡം 2006
  • മഹാസമുദ്രം 2006
  • യെസ് യുവർ ഓണർ 2006
  • പായും പുലി 2007
  • സൂര്യൻ 2007
  • ആയുർരേഖ 2007
  • ടൈം 2007
  • ആനന്ദഭൈരവി 2007
  • സ്പീഡ് ട്രാക്ക് 2007
  • ഡിറ്റക്ടീവ് 2007
  • ഛോട്ടാ മുംബൈ 2007
  • മായാവി 2008
  • മായാബസാർ 2008
  • ഫ്ലാഷ് 2008
  • ട്വൻറി:20 2008
  • ബുള്ളറ്റ് 2008
  • മിന്നാമിന്നിക്കൂട്ടം 2008
  • പോസിറ്റീവ് 2008
  • ചിത്രശലഭങ്ങളുടെ വീട് 2008
  • രൗദ്രം 2008
  • ഷേക്സ്പിയർ എം.എ. മലയാളം 2008
  • കണിച്ചുകുളങ്ങരയിൽ സി.ബി.ഐ 2008
  • സൈക്കിൾ 2008
  • ദലമർമ്മരങ്ങൾ 2008
  • ചട്ടമ്പിനാട് 2009
  • പ്രമുഖൻ 2009
  • അനാമിക 2009
  • പുതിയ മുഖം 2009
  • ഐ.ജി. 2009
  • ഡാഡി കൂൾ 2009
  • നിഴൽ 2009
  • ഉത്തരാസ്വയംവരം 2009
  • സകുടുംബം ശ്യാമള 2010
  • നല്ലവൻ 2010
  • ഇങ്ങനെയും ഒരാൾ 2010
  • അൻവർ 2010
  • യുഗപുരുഷൻ 2010
  • താന്തോന്നി 2010
  • കോളേജ് ഡേയ്സ് 2010
  • രാമ രാവണൻ 2010
  • അലക്സാണ്ടർ ദി ഗ്രേറ്റ് 2010
  • കുട്ടിസ്രാങ്ക് 2010
  • പയ്യൻസ് 2011
  • ആഴക്കടൽ 2011
  • ക്രിസ്റ്റ്യൻ ബ്രദേഴ്സ് 2011
  • വീരപുത്രൻ 2011
  • ട്രാഫിക് 2011
  • ദി ട്രെയിൻ 2011
  • ലക്കി ജോക്കേഴ്സ് 2011
  • വെള്ളരിപ്രാവിൻ്റെ ചങ്ങാതി 2011
  • മാണിക്യക്കല്ല് 2011
  • ഇന്നാണ് ആ കല്യാണം 2011
  • ആഗസ്റ്റ് 15 2011
  • കഥയിലെ നായിക 2011
  • ഔട്ട് സൈഡർ 2012
  • സിംഹാസനം 2012
  • കാസനോവ 2012
  • വയലറ്റ് 2012
  • മിസ്റ്റർ മരുമകൻ 2012
  • ദി കിംഗ് & കമ്മീഷണർ 2012
  • കർമ്മയോദ്ധാ 2012
  • റൺ ബേബി റൺ 2012
  • അർദ്ധനാരി 2012
  • മാസ്റ്റേഴ്സ് 2012
  • മൈ ബോസ് 2012
  • വൈഡൂര്യം 2012
  • മല്ലുസിംഗ് 2012
  • ഏഴാം സൂര്യൻ 2012
  • ലോക്പാൽ 2013
  • ബ്ലാക്ക് ടിക്കറ്റ് 2013
  • ബൈസൈക്കിൾ തീഫ്സ് 2013
  • റബേക്ക ഉതുപ്പ് ഫ്രം കിഴക്കേമല 2013
  • ഗോഡ് ഫോർ സെയിൽ 2013
  • സൗണ്ട് തോമ 2013
  • കരീബിയൻസ് 2013
  • നാടോടിമന്നൻ 2013
  • കൗബോയ് 2013
  • നക്ഷത്രങ്ങൾ 2014
  • പറയാൻ ബാക്കി വച്ചത് 2014
  • മൈലാഞ്ചി മൊഞ്ചുള്ള വീട് 2014
  • റിംഗ് മാസ്റ്റർ 2014
  • വില്ലാളിവീരൻ 2014
  • മാന്നാർ മത്തായി സ്പീക്കിങ് 2 2014
  • മിസ്റ്റർ ഫ്രോഡ് 2014
  • എന്ന് നിൻ്റെ മൊയ്തീൻ 2015
  • മിലി 2015
  • ശിഖാമണി 2015
  • പാവാട 2015
  • ജയിംസ് & ആലീസ് 2015
  • ജേക്കബ്ബിൻ്റെ സ്വർഗരാജ്യം 2016
  • അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ 2016
  • ചെന്നൈക്കൂട്ടം 2016
  • സഹപാഠി 1975 2016
  • രാമലീല 2017
  • ഗോൾഡ് കൊയിൻസ് 2017
  • ഹിസ്റ്ററി ഓഫ് ജോയ് 2017
  • പുത്തൻപണം 2017
  • വില്ലൻ 2017
  • കൂദാശ 2018
  • ചന്ദ്രഗിരി 2018
  • ചാണക്യതന്ത്രം 2018
  • ഒരായിരം കിനാക്കളാൽ 2018
  • ആനക്കള്ളൻ 2018
  • തീറ്ററപ്പായി 2018
  • മിസ്റ്റർ & മിസിസ് റൗഡി 2019
  • പട്ടാഭിരാമൻ 2019
  • ശുഭരാത്രി 2019
  • മൂന്നാം പ്രളയം 2019
  • ലൂസിഫർ 2019
  • മൈ സാൻറാ 2019
  • ദൃശ്യം 2 2021
  • ആറാട്ട് 2021[8]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.