എസ്.പി. ബാലസുബ്രഹ്മണ്യം
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം (തെലുഗു: శ్రీపతి పండితారాధ్యుల బాలసుబ్రహ్మణ్యం, തമിഴ്: ஸ்ரீபதி பண்டிதாராத்யுல பாலசுப்பிரமண்ணியம், കന്നഡ: ಶ್ರೀಪತಿ ಪಂಡಿತಾರಾಧ್ಯುಲ ಬಾಲಸುಬ್ರಹ್ಮಣ್ಯಂ) (ജനനം: ജൂൺ 4 1946 മരണം: സെപ്തംബർ 25 2020). എസ്.പി.ബി. എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീ (2001), പത്മ ഭൂഷൺ (2011),[5] പത്മവിഭൂഷൻ (മരണാനന്തരം - 2021)[6] എന്നീ ബഹുമതികൾ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ നൽകിയിരുന്നു. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്. 2020 സെപ്തബർ 25 ന് അദ്ദേഹം അന്തരിച്ചു.
വസ്തുതകൾ എസ്.പി. ബാലസുബ്രഹ്മണ്യം, പശ്ചാത്തല വിവരങ്ങൾ ...
എസ്.പി. ബാലസുബ്രഹ്മണ്യം | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം |
ജനനം | (1946-06-04)4 ജൂൺ 1946 നെല്ലൂർ (തമിഴ് നാട്), മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ ആന്ധ്രാ പ്രദേശ്)[1][2][3][4] |
മരണം | 25 സെപ്റ്റംബർ 2020(2020-09-25) (പ്രായം 74) മദ്രാസ്, തമിഴ് നാട്, ഇന്ത്യ |
വിഭാഗങ്ങൾ | Playback singing[3] |
തൊഴിൽ(കൾ) |
|
വർഷങ്ങളായി സജീവം | 1966–2020 |
Honours |
|
അടയ്ക്കുക