എച്ച്.എ.എൽ രുദ്ര
From Wikipedia, the free encyclopedia
കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് രുദ്ര. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമ്മാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. [1]പകലും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താനുള്ള പ്രഹരശേഷിയാണ് രുദ്രയുടെ പ്രത്യേകത.
വസ്തുതകൾ എച്ച്എഎൽ രുദ്ര, Role ...
എച്ച്എഎൽ രുദ്ര | |
---|---|
പ്രമാണം:Weaponised Dhruv.JPG | |
ധ്രുവ് (രുദ്ര) ഹെലികോപ്റ്റർ | |
Role | ഹെലികോപ്റ്റർ |
National origin | ഇന്ത്യ |
Manufacturer | ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് |
Introduction | 2012 |
Status | Approved for induction |
Primary users | ഇന്ത്യൻ കരസേന ഇന്ത്യൻ വായു സേന ഇന്ത്യൻ നാവിക സേന |
Developed from | ധ്രുവ് എം.കെ-4 |
അടയ്ക്കുക
2013 ഫെബ്രുവരി 08ന് ബാംഗളൂരുവിനടുത്തുള്ള യെലഹങ്ക വ്യോമസേന താവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ 2013ൽ വച്ച് [[ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ചെയർമാൻ ഡോ. ആർ. കെ. ത്യാഗി, കരസേന ഉപമേധാവി (Deputy Chief of Army Staff - DCOAS) ലെഫ്റ്റനന്റ് ജനറൽ നരേന്ദ്രസിങ്ങിന് കൈമാറി.[2]