റോസന്ന അർക്വെറ്റെ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
റോസന്ന ലിസ അർക്വെറ്റെ (ജനനം: 1959 ആഗസ്റ്റ് 10) ഒരു അമേരിക്കൻ നടിയും, സംവിധായികയും നിർമ്മാതാവുമാണ്. 1982 ൽ “ദ എക്സിക്യൂഷനേർസ് സോങ്ങ്” എന്ന ടി.വി. ഫിലിമിലെ അഭിനയത്തിന് അവർക്ക് ഒരു എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. 1985 ൽ പുറത്തിറങ്ങിയ “ഡെസ്പറേറ്റ്ലി സീക്കിംഗ് സൂസൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള BAFTA അവാർഡ് നേടുകയുണ്ടായി. അവരുടെ മറ്റു പ്രധാന ചിത്രങ്ങളിൽ “ആഫ്റ്റർ അവേർസ്” (1985), “ദ ബിഗ് ബ്ലൂ” (1988), “പൾപ്പ് ഫിക്ഷൻ” (1994), “ക്രാഷ്” (1996) എന്നിവയാണ്. 2002 ൽ “സേർച്ചിംഗ് ഫോർ ഡോബ്ര വിഞ്ചർ” എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും 2006 മുതൽ 2007 വരെ എബിസി സിറ്റ്കോമിൻറെ “വാട്ട് എബൌട്ട് ബ്രയാൻ?” എന്ന അമേരിക്കൻ കോമഡി-ഡ്രാമ ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയും ചെയ്തു.
വസ്തുതകൾ റോസന്ന അർക്വെറ്റെ, ജനനം ...
റോസന്ന അർക്വെറ്റെ | |
---|---|
ജനനം | റോസന്ന ലിസ അർക്വെറ്റെ (1959-08-10) ഓഗസ്റ്റ് 10, 1959 (65 വയസ്സ്) New York City, U.S. |
തൊഴിൽ | Actress, film director, film producer |
സജീവ കാലം | 1978–present |
ജീവിതപങ്കാളി(കൾ) | Anthony Greco
(m. 1979; div. 1980)James Newton Howard
(m. 1986; div. 1987)John Sidel
(m. 1993; div. 1999)Todd Morgan
(m. 2013) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
കുടുംബം | Arquette |
വെബ്സൈറ്റ് | www |
അടയ്ക്കുക