![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b6/Croixrouge_logos.jpg/640px-Croixrouge_logos.jpg&w=640&q=50)
റെഡ്ക്രോസ്
ഒരു സംഘടന / From Wikipedia, the free encyclopedia
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.
വസ്തുതകൾ സ്ഥാപിക്കപ്പെട്ടത്, ആസ്ഥാനം ...
ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് | |
![]() റെഡ്ക്രോസ് മുദ്രകൾ | |
സ്ഥാപിക്കപ്പെട്ടത് | 1863 |
---|---|
ആസ്ഥാനം | ജനീവ, സ്വിറ്റ്സർലാൻഡ് |
പ്രവർത്തന മേഖല | ലോകമെമ്പാടും |
പ്രധാന ശ്രദ്ധ | സാമൂഹിക സേവനം |
രീതി | Aid |
വെബ്സൈറ്റ് | http://www.redcross.int/ |
അടയ്ക്കുക
ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.