From Wikipedia, the free encyclopedia
രാജരാജ ചോളൻ ഒന്നാമന്റെ മകൻ ആയിരുന്ന പ്രഗൽഭനായ ചോള രാജാവായിരുന്നു രാജേന്ദ്ര ചോളൻ (തമിഴ്: முதலாம் இராசேந்திர சோழன்). തന്റെ പിതാവിന്റെ സാമ്രാജ്യ വികസന നയം പൂർവാധികം ശക്തിയോടെ ഇദ്ദേഹം നടപ്പിലാക്കി.1018 ൽ രാജേന്ദ്രൻ പാണ്ഡ്യരെ നിശ്ശേഷം പരാജയപ്പെടുത്തി . സിലോണും ഇദ്ദേഹത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെട്ടിരുന്നു.റായ്ച്ചൂർ , ബംഗാൾ തുടങ്ങിയ് ഉത്തര ഭാരതത്തിലെ പ്രദേശങ്ങളും ഇദ്ദേഹം കീഴടക്കി. ഗംഗൈ കൊണ്ട ചോഴൻ എന്ന പദവി ഇദ്ദേഹം കരസ്ഥമാക്കി.
രാജേന്ദ്ര ചോഴൻ ഒന്നാമൻ | |
---|---|
ഭരണകാലം | 1012–1044 CE |
തദ്ദേശീയം | തമിഴ് |
പദവികൾ | പരകേസരി, യുദ്ധ്മല്ല, മുമ്മുടി, ഗംഗൈകൊണ്ട ചോളൻ |
മുൻഗാമി | രാജരാജ ചോളൻ ഒന്നാമൻ |
പിൻഗാമി | രാജാധിരാജ ചോളൻ I |
രാജ്ഞി | ത്രിഭുവന മഹാദേവിയാർ പങ്കാവൻ മാദേവിയാർ വിരമദേവി |
രാജവംശം | ചോളസാമ്രാജ്യം |
പിതാവ് | രാജരാജ ചോളൻ ഒന്നാമൻ |
മക്കൾ | രാജാധിരാജ ചോളൻ I രാജേന്ദ്ര ചോളൻ II വീരരാജേന്ദ്ര ചോളൻ അരുൾമൊലിനംഗയാർ അമ്മംഗാദേവി |
മതവിശ്വാസം | ഹിന്ദു, ശൈവൻ |
രാജേന്ദ്രന്റെ സൈനിക വിജയങ്ങൾ തെക്ക് കിഴക്കൻ ഏഷ്യ വരെ എത്തി. 1034 ഇൽ രാജേന്ദ്രൻ ചൈനയിലേക്ക് ഒരു സ്ഥാനപതിയെ അയച്ചതായും ചരിത്രം പറയുന്നു. ഗംഗൈ കൊണ്ട ചോളപുരം എന്ന പുതിയ തലസ്ഥാന നഗരം പണിതതും പുതിയ ജലസേചന സൗകര്യങ്ങൾ ഉണ്ടാക്കിയതും രാജേന്ദ്രന്റെ ഭരണ നേട്ടങ്ങളായിരുന്നു. സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും രാജേന്ദ്രൻ ചെയ്ത സേവനങ്ങളെ മാനിച്ച് ഇദ്ദേഹത്തെ പണ്ഡിത ചോഴൻ എന്നും വിളിക്കാറുണ്ടായിരുന്നു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.