പൊന്നാനി
മലപ്പുറം ജില്ലയിലെ തുറമുഖം / From Wikipedia, the free encyclopedia
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു[1].
പൊന്നാനി | |
അപരനാമം: ചെറിയ മക്ക | |
10.9010°N 75.9211°E / 10.9010; 75.9211 | |
ഭൂമിശാസ്ത്ര പ്രാധാന്യം | തീരദേശ ഗ്രാമം, പട്ടണം. |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനം(ങ്ങൾ) | മുനിസിപ്പാലിറ്റി പഞ്ചായത്ത് |
ചെയർമാൻ | ശിവദാസ് ആറ്റുപുറം |
' | |
' | |
വിസ്തീർണ്ണം | 23.32ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 90442 |
ജനസാന്ദ്രത | 3878/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679586-679577-679583 +0494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പുറത്തൂർ പക്ഷിസങ്കേതം, ബിയ്യം കായൽ, പുതുപൊന്നാനി മുനമ്പം, പൊന്നാനി അഴിമുഖം, ചമ്രവട്ടം പാർക്ക്, കർമ്മ റോഡ്, |