പോളിയോ
From Wikipedia, the free encyclopedia
പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്. ഗ്രീക്ക് വാക്കുകളായ ചാരനിറം എന്നർത്ഥമുള്ള പോളിയോസ്, സ്പൈനൽ കോഡ് എന്നർത്ഥം വരുന്ന മൈല്യോസ്, വീക്കം എന്നതിനെ സൂചിപ്പിക്കുന്ന ഐറ്റിസ് എന്നീ വാക്കുകൾ ചേർന്നാണ് ഇത് പോളിയോമൈലിറ്റിസ് എന്ന നാമം ഉണ്ടായിരിക്കുന്നത്.
വസ്തുതകൾ പോളിയോ, സ്പെഷ്യാലിറ്റി ...
പോളിയോ | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases, ന്യൂറോളജി, ഓർത്തോപീഡിക് സർജറി ![]() |
അടയ്ക്കുക
വായിലൂടെ എത്തുന്ന വൈറസ് വയറ്റിലെത്തി, രക്തത്തിൽ കടന്ന് കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നു.[1]