ഫിലിപ് ലുഡ്വിഗ് സ്റ്റേഷ്യസ് മുള്ളർ
ജന്തുശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു ജീവശാസ്ത്രകാരനായിരുന്നു ഫിലിപ് ലുഡ്വിഗ് സ്റ്റേഷ്യസ് മുള്ളർ (Philipp Ludwig Statius Müller) (ഏപ്രിൽ 25, 1725 – ജനുവരി 5, 1776). എസൻസിൽ ജനിച്ച മുള്ളർ 1773-1776 കാലത്ത് ലിനയേസിന്റെ Natursystem എന്ന ഗ്രന്ഥം ജർമനിലേക്കു വിവർത്തനം ചെയ്തു. 1776 - ലെ ഒരു അനുബന്ധത്തിൽ പല സ്പീഷിസുകളുടെയും വർഗ്ഗവിഭജനവിജ്ഞാനീയം ആദ്യമായിട്ടായിരുന്നു പ്രസിദ്ധീകരിച്ചത്.
എർലാഞ്ചെനിൽ ആണ് അദ്ദേഹം മരണമടഞ്ഞത്.