From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവേനിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് ഫിലഡെൽഫിയ. രാജ്യത്തെ ഏറ്റവും ജനവാസമുള്ള ആറാമത്തെ നഗരവുമാണിത്. അനൌദ്യോഗികമായി ഫിലി എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഫിലഡെൽഫിയയ്ക്ക് "സാഹോദര്യ സ്നേഹത്തിന്റെ നഗരം", "അമേരിക്കയുടെ ജന്മദേശം", "സ്വാതന്ത്ര്യത്തിന്റെ തൊട്ടിൽ " എന്നിങ്ങനെ അപരനാമങ്ങളുമുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ മേഖലകളിൽ തന്ത്രപ്രധാനമായ സ്ഥാനമുണ്ട് ഈ നഗരത്തിന്.
ഫിലഡെൽഫിയ | |||
---|---|---|---|
Consolidated city-county | |||
സിറ്റി ഓഫ് ഫിലഡെൽഫിയ | |||
From top left, the Philadelphia skyline, a statue of Benjamin Franklin, the Liberty Bell, the Philadelphia Museum of Art, Philadelphia City Hall, and Independence Hall | |||
| |||
Nickname(s): "Philly", "City of Brotherly Love", "The City that Loves you Back", "Cradle of Liberty", "The Quaker City", "The Birthplace of America", "The City of Neighborhoods" | |||
Motto(s): "Philadelphia maneto" ("Let brotherly love endure") | |||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | ||
കോമൺവെൽത്ത് | പെൻസിൽവാനിയ | ||
പരമ്പരാഗത കോളനി | ഫിലഡെൽഫിയ പ്രൊവിൻസ് | ||
രാജ്യം | ഫിലഡെൽഫിയ | ||
സ്ഥാപിതം | ഒക്ടോബർ 27, 1682 | ||
ഇൻകോർപ്പറേറ്റഡ് | ഒക്ടോബർ 25, 1701 | ||
• ഭരണസമിതി | ഫിലഡെൽഫിയ സിറ്റി കൗൺസിൽ | ||
• മേയർ | James Kenney (D) | ||
• Consolidated city-county | 141.6 ച മൈ (367 ച.കി.മീ.) | ||
• ഭൂമി | 134.1[1] ച മൈ (347.3 ച.കി.മീ.) | ||
• ജലം | 7.5 ച മൈ (19.4 ച.കി.മീ.) | ||
• നഗരം | 1,799.5 ച മൈ (4,660.5 ച.കി.മീ.) | ||
• മെട്രോ | 4,629 ച മൈ (11,988.6 ച.കി.മീ.) | ||
ഉയരം | 39 അടി (12 മീ) | ||
• Consolidated city-county | 1,553,165 | ||
• റാങ്ക് | US: 5th | ||
• ജനസാന്ദ്രത | 11,379.6/ച മൈ (4,393.8/ച.കി.മീ.) | ||
• നഗരപ്രദേശം | 5,441,567 (US: 5th) | ||
• മെട്രോപ്രദേശം | 6,034,678 (US: 6th) | ||
• CSA | 7,146,706 (US: 8th) | ||
• Demonym | Philadelphian | ||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ZIP code | 191xx | ||
ഏരിയ കോഡ് | 215, 267 | ||
വെബ്സൈറ്റ് | www.phila.gov |
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ തലസ്ഥാനമായ ഫിലഡെൽഫിയ ആയിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യത്തെ ഏറ്റവും ജനനിബിഡമായ നഗരമായി അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഒരു കേന്ദ്രമായി ഈ നഗരം പ്രവർത്തിച്ചിരുന്നു. ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ പ്രവർത്തന കേന്ദ്രമെന്ന നിലയിൽ അക്കാലത്ത് ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ എന്നീ നഗരങ്ങളേക്കാൾ രാഷ്ട്രീയ പ്രാധാന്യവും ഫിൽഡെൽഫിയയ്ക്കുണ്ടായിരുന്നു.
യൂറോപ്യന്മാരുടെ വരവിനുമുൻപ് ഫിലഡെൽഫിയയും സമീപ പ്രദേശങ്ങളും ലെനപീ ആദിവാസികളുടെ ആവാസകേന്ദ്രമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ച്, ബ്രിട്ടീഷ് സ്വീഡിഷ് സഞ്ചാരികൾ ഫിലഡെൽഫിയ ഉൾപ്പെടുന്ന ഡെലവെയർ നദീതടത്തിൽ വാസമുറപ്പിച്ചു. 1681-ൽ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം വില്യം പെൻ എന്നയാൾക്കു നൽകി. പെൻസിൽവേനിയ എന്ന കോളനിയുടെ രൂപവത്കരണത്തിനു വഴിതെളിച്ചതും ഈ ഉടമ്പടിയാണ്. ഡെലവെയർ നദിയോടടുത്ത് വ്യാപാരത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രമാകുംവിധത്തിൽ ഒരു നഗരം കെട്ടിപ്പടുക്കുക വില്യം പെന്നിന്റെ പദ്ധതിയായിരുന്നു. ചാൾസ് രണ്ടാമനിൽ നിന്നും ഭൂമിയുടെ അവകാശം ലഭിച്ചുവെങ്കിലും ലെനപീ ആദിവാസികളിൽ നിന്നും ഇദ്ദേഹം ഈ പ്രദേശം വീണ്ടും വാങ്ങി. ലെനപീ ആദിവാസികളുമായി സഹവർത്തിത്വത്തിൽ കഴിഞ്ഞ് തന്റെ കോളനിയിൽ സമാധാനം ഉറപ്പാക്കുകയായിരുന്നു പെന്നിന്റെ ലക്ഷ്യം. ക്വേക്കർ എന്ന ക്രിസ്തീയവിഭാഗത്തിൽ അംഗമായിരുന്ന പെൻ മുൻപ് മതപീഡനങ്ങൾക്കിരയായിട്ടുണ്ട്. ഇക്കാരണത്താൽ തന്റെ കോളനിയിൽ മതഭേദമില്ലാതെ ആർക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കമെന്നും അദ്ദേഹത്തിനു നിഷ്കർഷയുണ്ടായിരുന്നത്രേ. ഇതുകൊണ്ടാവണം തന്റെ ഭരണകേന്ദ്രമായ നഗരത്തിന് അദ്ദേഹം സാഹോദര്യ സ്നേഹം എന്നർത്ഥം വരുന്ന ഫിലഡെൽഫിയ എന്ന പേരു നൽകിയത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.