![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6f/Perdix_perdix_%2528Marek_Szczepanek%2529.jpg/640px-Perdix_perdix_%2528Marek_Szczepanek%2529.jpg&w=640&q=50)
കാട
From Wikipedia, the free encyclopedia
പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട അഥവാ കാടക്കോഴി. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന ഒരു പക്ഷിയാണ് കാട[1]. ഇതിന്റെ ഉയർന്ന പോഷകമൂല്യം കാരണം ആയിരം കോഴിയ്ക്ക് അര കാട എന്നൊരു ചൊല്ലു പോലും ഉണ്ട്. കാട്ടിലുണ്ടായിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തു പക്ഷികളാക്കി വ്യവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തത് ജപ്പാൻകാരാണ്. അതുകൊണ്ടാണ് ഇവ 'ജാപ്പനീസ് ക്വയിൽ' (ജാപ്പനീസ് കാട) എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി ഗവേഷണ കേന്ദ്രത്തിൽ ഈ പക്ഷികളെക്കുറിച്ചുള്ള ആദ്യ പഠനങ്ങൾ ആരംഭിച്ചത് 1974ലാണ്. കുറഞ്ഞ തീറ്റച്ചെലവ്, മുട്ടവിരിയിക്കാൻ ചുരുങ്ങിയ ദിവസം, വളർത്താൻ കുറഞ്ഞ സ്ഥലം എന്നിവ പ്രത്യേകതകളാണ്. ആറാഴ്ച പ്രായമാകുേമ്പാൾ കാടകൾ മുട്ടയിട്ടു തുടങ്ങും. മുട്ടയും മാംസവും സ്വാദിഷ്ടവും ഔഷധമേന്മയുള്ളതുമാണ്. കാടകൾ വർഷത്തിൽ 250 മുതൽ 300 വരെ മുട്ടകൾ ഇടുന്നു. ഏറ്റവും കൂടുതൽ മുട്ടയിടുക എട്ട് ആഴ്ച മുതൽ 25 ആഴ്ച വരെയുള്ള കാലത്താണ്. കാടകൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ്ണവളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തുക്കം ഉണ്ടായിരിക്കുകയും ചെയ്യും.[2]. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു. തുറന്നു വിട്ടു വളർത്താവുന്ന പക്ഷികൾ അല്ല കാട. പ്രത്യേക രീതിയിൽ ഉള്ള കൂടുകളിൽ ഇവയെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തി കാണാറുണ്ട്[2].
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) (നവംബർ 2010) |
Perdicinae | |
---|---|
![]() | |
Grey Partridge (Perdix perdix) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Phasianidae Horsfield, 1821 |
Subfamily: | Perdicinae Horsfield, 1821 |
Genus | |
Alectoris |