ഇന്ത്യയുടെ ഒരു സൈനിക പുരസ്കാരമാണ് പരംവിശിഷ്ട് സേവാ മെഡൽ അഥവാ PVSM. ഇന്ത്യയിലെ സായുധസേനാംഗങ്ങളിലെ സൈനികരുടെ പരമവിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായാണ് ഇത് നൽകുന്നതെങ്കിലും ഇന്ത്യൻ ആർമ്മിയിലെ സീനിയർ റാങ്കുകാർക്കാണ് ഈ മെഡൽ നിലവിൽ നൽകിവരുന്നത്. സമാധാനകാല സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. ഈ മെഡൽ ലഭിക്കുന്ന പട്ടാളക്കാർക്ക് തങ്ങളുടെ പേരിന്റെ കൂടെ PVSM എന്ന് ചേർക്കാൻ അധികാരമുണ്ട്.

വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
പരംവിശിഷ്ട് സേവാ മെഡൽ
[[[File:Param Vishisht Seva Medal.jpg|100px]]

Thumb
പുരസ്കാരവിവരങ്ങൾ
തരം ഗ്യാലൻട്രി
വിഭാഗം പരമവിശിഷ്ട സേവനം
നിലവിൽ വന്നത് ജനുവരി 26, 1960
നൽകിയത് ഇന്ത്യാഗവണ്മെന്റ്
വിവരണം സായുധസേനാംഗങ്ങൾക്ക്
പ്രധാന പേരുകൾ വിശിഷ്ട് സേവാ മെഡൽ, ക്ലാസ്സ് I. (1967, ജനുവരി 27 വരെ)
Obverse 35മി.മീ വ്യാസമുള്ള ഗോളാകൃതിയിലുള്ള, മധ്യത്തിലായി ഒരു താരകമുള്ള മെഡൽ
Reverse ദേശീയമുദ്രയും മുകളിലായി ഹിന്ദിയിൽ പരമവിശിഷ്ടസേവാ മെഡൽ എന്നും
റിബ്ബൺ 32 മി.മീ. വീതിയിലുള്ള മഞ്ഞനിറമുള്ള റിബ്ബണിന്റെ മധ്യത്തിലായി 2 മി.മീ.വീതിയിൽ ഒരു നീല സ്ട്രൈപ്പ്
അവാർഡ് റാങ്ക്
- ← പരംവിശിഷ്ട് സേവാ മെഡൽഅതിവിശിഷ്ടസേവാ മെഡൽ
അടയ്ക്കുക

രൂപീകരണം

1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.[1]. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.