![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/ca/Osama_bin_Laden_portrait.jpg/640px-Osama_bin_Laden_portrait.jpg&w=640&q=50)
ഉസാമ ബിൻ ലാദൻ
From Wikipedia, the free encyclopedia
അൽ ഖാഇദ എന്ന ഭീകരസംഘടനയുടെ മുൻ നേതാവാണ് ഒസാമ ബിൻ മുഹമ്മദ് ബിൻ ലാദൻ. (അറബി: أسامة بن محمد بن عوض بن لادن. ആംഗലേയം: Osama bin Muhammad bin Awad bin Laden.) അൽ ഖാഇദ എന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഉസാമ ബിൻ ലാദൻ(മാർച്ച് 10, 1957– മേയ് 2, 2011[1][2]). ഉസാമ, ശൈഖ് , അമീർ, ബിൻ ലാദൻ, ഇബ്നു മുഹമ്മദ്, അബൂ അബ്ദുല്ലാഹ്, രാജ്കുമാരൻ, മുജാഹിദ്, ഡയറക്ടർ എന്ന പേരുകളിൽ ഒക്കെ അറിയപ്പെട്ടു. എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദി ഉസാമയാണ് [3] സിംഹം എന്നാണ് ഉസാമ എന്ന വാക്കിനർത്ഥം. നീണ്ട് മെലിഞ്ഞ പ്രകൃതമാണ് ഉസാമയുടേതെന്ന് എഫ്.ബി.ഐ പറയുന്നു. 6’4.5 ഉയരം. 75 കി. തൂക്കം. തവിട്ട് നിറമാണ്. ഇടങ്കയ്യനായ ഇദ്ദേഹം എപ്പോഴും സാധാരണ അറബികളെ പോലെ ചൂരൽ വടി ഉപയോഗിച്ചിരുന്നു. വെളുത്ത തലേക്കെട്ടും നീണ്ട അറബി കുപ്പായവുമായിരുന്നു വേഷം. അറബി മാത്രമേ സംസാരിച്ചിരുന്നുള്ളുവെങ്കിലും ഇംഗ്ലീഷ് മനസ്സിലാക്കിയിരുന്നു. അമേരിക്കയിൽ 2001 സെപ്റ്റംബർ 11 ൽ അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ തീവ്രവാദി ആക്രമണം നടത്തിയത്തിലൂടെ ആണ് ബിൻലാദൻ കൂടുതൽ കുപ്രസിദ്ധി ആർജിച്ചത് . ആക്രമണങ്ങളിൽ മൂവായിരത്തോളം നിരപരാധികൾക്ക് ജീവഹാനിയുണ്ടായി.
ഉസാമ ബിൻ ലാദൻ Osama bin Laden أسامة بن لادن | |
---|---|
![]() | |
ദേശീയത | അൽ ഖയ്ദ |
യുദ്ധങ്ങൾ | അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം War on Terror:
|