From Wikipedia, the free encyclopedia
ഉത്തര ജക്കാർത്ത North Jakarta (Jakarta Utara) ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയുടെ 5 ഭരണഭാഗമായുള്ള നഗരഭാഗങ്ങളിൽ (കോട)ഒന്നാണ്. ഇവ ചേർന്നാതാണ് ജക്കാർത്തയുടെ പ്രത്യേക തലസ്ഥാന പ്രദേശം. തരുമനെഗര എന്ന പഴയ രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു കിളിവുങ് നദിയുടെ അഴിമുഖം. ഈ തുറമുഖമാണ് ജക്കാർത്ത ആയി മാറിയത്. ജക്കാർത്തയുടെ അനേകം ചരിത്രശേഷിപ്പുകളും പുരാതനനിർമ്മിതികളും ഉത്തര ജക്കാർത്തയിലുണ്ട്. താൻജുങ് പ്രിയോക്കിന്റെ രണ്ടു ഭാഗങ്ങളും ചരിത്രപ്രാധാന്യമുള്ള സുന്ദ കെലാപ്പയും ഉത്തര ജക്കാർത്തയിൽ കാണാം. 2010 സെൻസസ് അനുസരിച്ച്, 1,645,312 ജനസംഖ്യയുള്ള ഈ പട്ടണത്തിൽ താൻജുങ് പ്രിയോക്കിൽ ആണ് ഭരണകേന്ദ്രം.
North Jakarta | ||||||||
---|---|---|---|---|---|---|---|---|
Administrative city | ||||||||
Administrative city of North Jakarta Kota Administrasi Jakarta Utara | ||||||||
From top, left to right: Sunda Kelapa, Ancol Beach, Luar Batang Mosque, Le Bridge, Ereveld Monument, Jakarta Bay | ||||||||
| ||||||||
Country | ഇന്തോനേഷ്യ | |||||||
Province | Jakarta | |||||||
• Mayor | Heru Budi Hartono | |||||||
• ആകെ | 146.66 ച.കി.മീ.(56.63 ച മൈ) | |||||||
(2010 Census) | ||||||||
• ആകെ | 16,45,312 | |||||||
• ജനസാന്ദ്രത | 11,000/ച.കി.മീ.(29,000/ച മൈ) | |||||||
സമയമേഖല | UTC+7 (IWST) | |||||||
വെബ്സൈറ്റ് | utara.jakarta.go.id |
ഉത്തര ജക്കാർത്തയിലാണ് ജക്കാർത്തയിലെ ഒറിജിനൽ പ്രാകൃതികമായി നിലനിൽക്കുന്ന കണ്ടൽവനങ്ങൾ സ്ഥിതിചെയ്യുന്നത്. ഈ പട്ടണം വളർന്നപ്പോൾ ഈ കണ്ടൽക്കാടുകളിൽ കുറച്ചുഭാഗം നഗരഭാഗമായി മാറി നശിപ്പിക്കപ്പെട്ടു. എന്നിരുന്നാലും വനവത്കരണം നടത്തി 400 ഹെക്റ്റാർ പ്രദേശത്ത് കണ്ടൽക്കാടുകൾ വളർത്തിയെടുക്കുന്ന പ്രൊജക്ട് തുടങ്ങിയിട്ടുണ്ട്. ഈ പ്രൊജക്ടിന്റെ പ്രധാന ഉദ്ദേശ്യം, തീരപ്രദേശങ്ങളിൽ പ്രത്യേകിച്ചും പന്തായ് ഇന്താകപൂക്ക് പ്രദേശത്ത് കടലിന്റെ ആക്രമണത്തെ ചെറുക്കുക എന്നതാണ്.[1]
ഉത്തര ജക്കാർത്തയുടെ ഉത്തര ഭാഗത്ത് ജാവാ കടൽ ചുറ്റിക്കിടക്കുന്നു; കിഴക്ക് ബെക്കാസിയും തെക്ക് ഭാഗത്ത്, പടിഞ്ഞാറൻ ജക്കാർത്ത, മദ്ധ്യ ജക്കാർത്ത, കിഴക്കൻ ജക്കാർത്ത എന്നിവയും കിടക്കുന്നു. ടാങ്എറാങ് ആണ് പടിഞ്ഞാറുള്ളത്.
ജക്കാർത്ത പട്ടണം ഇന്ന് ഉത്തര ജക്കാർത്ത എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നുമാണ് വളർന്നുവന്നത്. അഞ്ചാം നൂറ്റാണ്ടിൽ കിളിവുങ്-ആങ്കെ നദിയുടെ അഴിമുഖത്തുള്ള തുറമുഖനഗരമായ സുന്ദാപുര (ഇപ്പോൾ തുഗു, ജക്കാർത്ത, ബെക്കാസി എന്നിവയുടെ അടുത്ത്)സുന്ദാപുര ആയിരുന്നു രാജാവായ മുളവർമ്മൻ ഭരിച്ച തരുമനെഗര രാജ്യത്തിന്റെ പ്രധാന തുറമുഖം.
പതിനാറാം നൂറ്റാണ്ടിൽ ഇന്ന് ഉത്തര ജക്കാർത്ത എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശത്തു മാത്രമായിരുന്നു ഈ പട്ടണം സ്ഥിതിചെയ്തിരുന്നത്. അന്ന് ഈ പട്ടണം ജയാകർത്ത എന്നാണറിയപ്പെട്ടത്. ജയാകർത്തയിലെ ഭരണരീതി അനേകം പ്രാവശ്യം മാറിയിരുന്നു. അവിടത്തെ ഭരണകർത്താക്കളേയും ഭരണനിയന്ത്രണപ്രദേശവും മാറിവന്നു. ഈ പ്രദേശത്ത് 3 തരം സർക്കാർ സംവിധാനങ്ങൾ ഉണ്ട്: ആദ്യത്തേത്, സിറ്റി ഗവണ്മെന്റ്, ജയകർത്തായിലെ പ്രഭുവാണ് ഭരണം നേരിട്ട് നിയന്ത്രിച്ചത്. ഇന്നിത് ആങ്കെ തുറമുഖം എന്നറിയപ്പെടുന്നു. രണ്ടാമത്, ജയകർത്തായിലെ പ്രഭുവിനു കീഴിലുള്ള നേതാക്കന്മാർ, ഇവർ പസാർ ഇകാൻ, കോട്ട എന്നീ പ്രദേശങ്ങൾ ഭരിച്ചു. മൂന്നാമത്, ലോകസർക്കാർ. താൻജങ് പ്രിയോക്ക്.
പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ, ചൈനക്കാരും മറ്റു തദ്ദേശീയ ജനതകളും ഈ പ്രദേശം ഭരിച്ചു. എന്നാൽ, പിന്നീട്, ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിയോട് ഇവർക്ക് പരാജയമടയേണ്ടിവന്നു.
1854ൽ the Law of Comptabuliteit വന്നു. ജക്കാർത്ത പ്രദേശത്തെ മൂന്നു പ്രദേശമായി വിഭജിച്ചു: the Voorsteden (the suburbs), Regentschap Batavia (the Regency of Batavia) and private areas (supervised by the Department of Security - Afdeling I)
1905ൽ ഭരണസമ്പ്രദായം വീണ്ടും മാറി.
ജപ്പാൻ ഇന്തോനെഷ്യയെ ആക്രമിച്ചു കീഴടക്കിയപ്പോൾ, ഭരണരീതി ജപ്പാനീസ് ആയി. ഷിക്കു എന്നായിരുന്നു ഭരണരൂപം. ഉത്തര ജക്കാർത്ത ജില്ലകളായി വിഭജിക്കപ്പെട്ടു. ഷികു പെഞാറിങ്കൻ, ഷികു താഞുങ് പ്രിയോക്ക്, ഷികു ബെക്കാസി.
1945ആഗസ്ത് 17നു ഇന്തോനെഷ്യയുടെ യൂണിട്ടറി റിപ്പബ്ലിക്ക് പദവി നേടി. ജക്കർത്ത ഉൾപ്രദേശം അനേകം ഭരണഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.
1957ൽ കോടപ്രജ ജക്കാർത്ത റായ (രാജ്യം)യുടെ രൂപീകറണശേഷം കോടപ്രജ ജക്കാർത്ത റായ നയിക്കുന്നത്, കോടമദ്ധ്യപ്രെഅഡേഷI. [2]
ഉത്തര ജക്കാർത്തയിലെ സർക്കാർ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനായിടൂറിസത്ത് പങ്കെടുത്തവർക്ക്
പ്രധാന വിനോദയാത്രാപ്രവർത്തനം
ഉത്തര ജക്കാർത്ത 6 ഉപജില്ലകളായി വിഭജിച്ചിരിക്കുന്നു:
2014 മേയ് 28നു ഒരു പുതിയ സ്റ്റേഡിയത്തിനായി 12.05 ഹെക്റ്റാർ സ്ഥലം പഴയ സ്റ്റേഡിയം സ്ഥിതിചെയ്തിരുന്ന സ്ഥലത്തു സ്ഥാപിക്കൻ നടപടിയായി. ഈ പുതിയ സ്റ്റേഡിയം പ്രൊജക്ടിനു Rp1.2 trillion ($103.2 million) ആണു ചിലവ്. 50,000-സീറ്റുള്ള ആത്യന്താധുനിക സ്റ്റേഡിയം, 2 ട്രൈനിങ് ഫീൽഡ്, ഒരു ജലപാർക്കും ഓട്ടത്തിനുള്ള ട്രാക്കും ബൈക്കിനുള്ള പാതയും ഒരു പ്രദർശനശാലയും മറ്റു വിനോദസംവിധാനങ്ങളും ഈ സ്റ്റേഡിയത്തിനു ചുറ്റും ഒരുക്കുന്നുണ്ട്. ഈ പ്രൊജക്ട് 2017 അവസാനമാകുമ്പോഴെയ്ക്കും പൂർത്തിയാവുമെന്നു കരുതുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.