നോക്കിയ
From Wikipedia, the free encyclopedia
വയർലസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോർപറേഷനാണ് നോക്കിയ കോർപറേഷൻ. 2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോർപറേഷനാണ്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കുന്നു. അത് പോലെ തന്നെ മൊബൈൽ ഫോണിതര ഉല്പന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്. [അവലംബം ആവശ്യമാണ്]
പബ്ലിക് – Oyj (OMX: NOK1V, NYSE: NOK, FWB: NOA3) | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ |
സ്ഥാപിതം | നോക്കിയ, ഫിൻലൻഡ് (1865) |
ആസ്ഥാനം | , |
പ്രധാന വ്യക്തി | Fredrik Idestam, 1865ൽ സ്ഥാപിച്ചു കരി കരിയാമോ, CEO 1980കളിൽ Olli-Pekka Kallasvuo, പ്രസിഡന്റ് & CEO Jorma Ollila, ചെയർമാൻ |
ഉത്പന്നങ്ങൾ | മൊബൈൽ ഫോണുകൾ മൾട്ടിമീഡിയ കമ്പ്യൂട്ടറുകൾ മൊബൈൽ ഗേയ്മിംഗ് എന്റർപ്രൈസ് ആർക്കിട്ടെക്ച്ചർ നെറ്റ്വർക്കുകൾ വയർലെസ് സിസ്റ്റെംസ് വയർലെസ് ഡേറ്റാ സേവനങ്ങൾ വയർലെസ് വോയ്സ് ഉപകരണങ്ങൾ വയർലെസ് സ്വിച്ചിംഗ് ഉപകരണങ്ങൾ |
സേവനങ്ങൾ | ബിസിനസ് സൊല്യൂഷൻസ് |
വരുമാനം | €41.121 ശതകോടി (2006)[1] |
പ്രവർത്തന വരുമാനം | €5.488 ശതകോടി (2006) |
മൊത്ത വരുമാനം | €4.306 ശതകോടി (2006) |
ജീവനക്കാരുടെ എണ്ണം | 112,913 as of സെപ്റ്റംബർ 30, 2007[2] |
അനുബന്ധ സ്ഥാപനങ്ങൾ | നോക്കിയ സീമെൻസ് നെറ്റ്വർക്ക്സ് Vertu NAVTEQ |
വെബ്സൈറ്റ് | www.nokia.com |
ഫിൻലാഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയുടെ അയൽ പട്ടണമായ എസ്പൂയിലാണ് നോക്കിയയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. നോക്കിയ റിസെർച്ച് സെന്റർ, കോർപറേഷന്റ് വ്യവസായിക ഗവേഷണശാല ഹെൽസിങ്കി; താമ്പെരെ; Toijala; ടോക്കിയോ; ബെയ്ജിംഗ്; ബുഡാപെസ്റ്റ്; Bochum; കാലിഫോർണിയയിലെ പാലോ ആൾട്ടോ, കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഉള്ളത്.
ഒരുകാലത്ത് ഇന്ത്യയടക്കം പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതായിരുന്നെങ്കിലും, 2009 -നു ശേഷം നേരിടേണ്ടി വന്ന ഓഹരി വിലയിടിവിനെ തുടർന്ന് മുൻപുണ്ടായിരുന്ന മൊബൈൽ വിൽപനയിലെ കുതിപ്പ് തകർന്നു. 2011 -ന്റെ തുടക്കം മുതൽ, 2013 വരെയുള്ള കാലഘട്ടത്തിൽ വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോക്കിയ പത്താം സ്ഥാനത്തിൽ എത്തി.
2013 സെപ്റ്റംബർറിൽ നോക്കിയയുടെ 'ഉപകരണ', 'സേവന' വിഭാഗങ്ങളെ 717 കോടി യു.എസ് ഡോളറിന് മൈക്രോസോഫ്റ്റ് വാങ്ങും എന്ന് അറിയിക്കുകയും; 2014 ഏപ്രിലോടെ വാങ്ങൽ നടപടികൾ പൂർത്തിയാകുകയും ചെയ്തു. ഈ വിഭാഗങ്ങൾ ഇപ്പോൾ മൈക്രോസോഫ്റ്റ് മൊബൈൽ എന്ന പേരിൽ മൈക്രോസോഫ്റ്റ്-ന്റെ അനുബന്ധമായി പ്രവർത്തിക്കുന്നു.