![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/2/25/Nobel_medal_dsc06171.png/640px-Nobel_medal_dsc06171.png&w=640&q=50)
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
From Wikipedia, the free encyclopedia
ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ച് നോബൽ സമ്മാനങ്ങളിലൊന്നാണ് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (ഇംഗ്ലീഷ്: Nobel Prize in Physics, സ്വീഡിഷ്: Nobelpriset i fysik). ഭൗതികശാസ്ത്രത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനകൾക്ക് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് എല്ലാ വർഷവും ഈ പുരസ്കാരം നൽകുന്നു.[1]
വസ്തുതകൾ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം, അവാർഡ് ...
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം | |
---|---|
![]() | |
അവാർഡ് | ഭൗതികശാസ്ത്രത്തിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ |
തിയതി | ഡിസംബർ 10, 1901 (1901-12-10) |
സ്ഥലം | സ്റ്റോക്ക്ഹോം, സ്വീഡൻ |
നൽകുന്നത് | റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് |
പ്രതിഫലം | 10 മില്ല്യൺ SEK (US$1.4 മില്ല്യൺ) |
ആദ്യം നൽകിയത് | 1901 |
അവസാനമായി നൽകിയത് | 2019 |
ഏറ്റവുമധികം ലഭിച്ചത് | ജോൺ ബാർഡീൻ |
ഔദ്യോഗിക വെബ്സൈറ്റ് | nobelprize.org |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/86/Wilhelm_Conrad_R%C3%B6ntgen_%281845--1923%29.jpg/640px-Wilhelm_Conrad_R%C3%B6ntgen_%281845--1923%29.jpg)
നോബൽ ഫൗണ്ടേഷന്റെ പേരിൽ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് നൽകുന്ന ഈ പുരസ്കാരത്തിന്റെ ജേതാവിനെ തീരുമാനിക്കുന്നത് ഭൗതികശാസ്ത്രത്തിനായുള്ള നോബൽ കമ്മിറ്റിയാണ്. അക്കാഡമി തിരഞ്ഞെടുക്കുന്ന അഞ്ചു പേരാണ് ഈ കമ്മിറ്റിയിലുള്ളത്. 1901 മുതൽ നോബലിന്റെ മരണവാർഷികദിനമായ ഡിസംബർ 10-ന് സ്റ്റോക്ക്ഹോമിൽ വച്ചാണ് ഈ അവാർഡ് നൽകുന്നത്.