മുഴപ്പിലങ്ങാട് ബീച്ച്
ഉത്തര കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രം From Wikipedia, the free encyclopedia
Muzhappilangad Beach | |
---|---|
Location | Muzhappilangad, Tellichery, India |
Coordinates | 11°47′46.3596″N 75°26′31.308″E |
Length | 3.8 km |
Geology | Beach |
Patrolled by | Lifeguards |
Hazard rating | Low |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കടൽത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.[1] . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തിലാണ് ഉള്ളത്. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നും വിളിക്കുന്നു.
പ്രകൃതി
നാല് കിലോമീറ്റർ ദൈർഘ്യം വരെ മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാൻ (ഡ്രൈവ്-ഇൻ-ബീച്ച്) കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. താരതമ്യേന ആഴം കുറവായതിനാൽ സുരക്ഷിതമായി കടലിൽ ഇറങ്ങാൻ സാധിക്കുന്നു. ഏതാനും വർഷങ്ങളായി ഏപ്രിൽ - മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്. നിരവധി റിസോർട്ടുകളും ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളിൽ ധാരാളം കല്ലുമ്മക്കായ (ഒരിനം കക്ക) ഉണ്ട്. ശൈത്യകാലങ്ങളിൽ ധാരാളം ദേശാടന പക്ഷികൾ ഇവിടെ വിരുന്നു വരാറുണ്ട്.
എത്താനുള്ള വഴി
- അടുത്തുള്ള പട്ടണം/ ബസ് സ്റ്റാന്റ്/ റെയിൽവേ സ്റ്റേഷനുകൾ
- തലശ്ശേരി- 7കി.മീ അകലെ
- എടക്കാട് റെയിൽവേ സ്റ്റേഷൻ (പാസഞ്ചർ തീവണ്ടികൾ മാത്രം)
- റോഡ് - ദേശീയപാത 66 (പഴയ ദേശീയപാത 17) കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം
- [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]- 25.7 കിലോമീറ്റർ അകലെ
ചിത്രശാല
- മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച്. ധർമ്മടം തുരുത്ത് ദൂരെ കാണാം.
- മുഴപ്പിലങ്ങാട് ബീച്ച് ഫസ്റ്റിവൽ കാലത്തെ സഞ്ചാരികൾ
- ബീച്ചിലെ മത്സ്യത്തൊഴിലാളികൾ
- മറ്റൊരു ദൃശ്യം
- കടപ്പുറത്തെ പച്ചപ്പ്
- ബീച്ചിൻറെ വടക്ക് ഭാഗത്തുള്ള പാറക്കെട്ടുകൾ
- കടപ്പുറത്തിനടുത്ത് ബോട്ടുകൾ
- ബീച്ചിൽ എത്തുന്ന പക്ഷികൾ (Lesser crested terns)
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
Muzhappilangad Beach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.