മുരളി
മലയാള സിനിമാ നടൻ / From Wikipedia, the free encyclopedia
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ.[1][2][3][4]
വസ്തുതകൾ മുരളി, ജനനം ...
മുരളി | |
---|---|
ജനനം | മുരളീധരൻ പിള്ള 1954 മെയ് 25 കുടവെട്ടൂർ, കൊട്ടാരക്കര, കൊല്ലം ജില്ല |
മരണം | ഓഗസ്റ്റ് 6, 2009(2009-08-06) (പ്രായം 55) അരുവിക്കര, തിരുവനന്തപുരം ജില്ല |
തൊഴിൽ | മലയാള ചലച്ചിത്ര അഭിനേതാവ്, സർക്കാർ ഉദ്യോഗസ്ഥൻ |
സജീവ കാലം | 1986-2008 |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
ജീവിതപങ്കാളി(കൾ) | ഷൈലജ |
കുട്ടികൾ | കാർത്തിക |
അടയ്ക്കുക