റഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആണ് മോസ്കോ (Russian: Москва́ IPA: [mɐˈskva] ). റഷ്യയിലേ മാത്രമല്ല, യൂറോപ്പിലെ തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസ്കോ തന്നെയാണ്. ചരിത്രപരമായി, ചക്രവർത്തി ഭരണകാലത്തും, പിന്നീട് സോവിയറ്റ് യൂണിയൻ രൂപവത്കരിച്ചപ്പോഴും, മോസ്കോ തന്നെയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.മോസ്കോയാണ് റഷ്യയുടെ രാഷ്ട്രീയ,വാണിജ്യ,സാമ്പത്തീക,വിദ്യാഭ്യാസ കേന്ദ്രം.

വസ്തുതകൾ മോസ്കോMoscow, Москва (Russian) ...
മോസ്കോ
Moscow
Москва (Russian)
  ഫെഡറൽ നഗരം  
Thumb
Flag
Thumb
Coat of arms
Anthem: My Moscow
Thumb
Coordinates: 55°45′N 37°37′E
Political status
Country Russia
Federal district സെൻട്രൽ[1]
Economic region സെൻട്രൽ[2]
Established Before 1147[3]
ഫെഡറൽ നഗരം Day The first Saturday and Sunday of September[4]
Government (as of ജൂലൈ 2014)
 - മേയർ[5] സെർറ്റെ സൊബ്യാനിൻ[5]
 - Legislature സിറ്റി ഡ്യൂമ[6]
Statistics
Area [7]
 - Total 2,511 km2 (969.5 sq mi)
Area rank 83rd
Population (2010 Census)
 - Total 1,15,03,501
 - Rank 1ആം
 - Density[8] 4,581.24/km2 (11,865.4/sq mi)
 - Urban 100%
 - Rural 0
Time zone(s) [9]
ISO 3166-2 RU-MOW
License plates 77, 99, 97, 177, 199, 197, 777, 799, 797
Official languages Russian[10]
http://www.mos.ru
അടയ്ക്കുക

ചരിത്രം

മോസ്കവ് (Russian: гра́д Моско́в), നദിക്കരികിൽ സ്ഥിതി ചെയ്യുന്നതിനാലാണ് മോസ്കോ എന്ന പേരുണ്ടായത്. മോസ്കവ് എന്ന വാക്കിന്റെ ഉദ്ഭവം അറിയില്ലെങ്കിലും, അതേപറ്റി പല അഭിപ്രായങ്ങളും ഉണ്ട്. 1147-ൽ യൂറി ഡോൾഗോർകി, നെ‌വ്‌ഗൊരോഡ് സെവെസ്‌കി രാജകുമാരനോട് മോസ്കോയിലേക്ക് വരാനായി ആവശ്യപ്പെടുന്നതാണ് മോസ്കോ എന്ന പേർ ആദ്യമായി പരാമർശിക്കപ്പെടുന്നതെന്ന് കരുതപ്പെടുന്നു[3]

ഒൻപത് വർഷങ്ങൾക്ക് ശേഷം 1156-ൽ, വികസിച്ചുവരുന്ന ഈ പ്രദേശത്തിനുചുറ്റും, തടി കൊണ്ട് ഒരു ചുറ്റുമതിൽ (ക്രെംലിൻ)കെട്ടാൻ യൂറി ഡോൾഗോർകി ഉത്തരവിട്ടു [11] 1237–1238 മംഗോളിയർ ഈ പ്രദേശത്തെ ആക്രമിച്ച് നിവാസികളെ കൊന്നൊടുക്കി തീവച്ചു. പിന്നീട് പുനർനിർമ്മിക്കപ്പെട്ട മോസ്കോ 1327-ൽ വ്ലാഡിമിർ സുസ്ദാലിന്റെ തലസ്ഥാനമായി.[12] വോൾഗ നദിയുടെ സാമീപ്യം മോസ്കോവിന്റെ പടിപടിയായുള്ള വികസനത്തിന് സഹായിച്ചു. ഗ്രാന്റ് ഡച്ചി ഒഫ് മോസ്കോ എന്നറിയപ്പെട്ടിരുന്ന ഇവിടം റഷ്യയുടെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആൾക്കാരെ ആകർഷിച്ചു.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.