ദീർഘദൂര ഓട്ടമത്സരത്തെയാണ് മാരത്തൺ എന്ന് വിളിക്കുന്നത്. ഔദ്യോഗികമായി 42.195 കിലോമീറ്റർ ദൂരം കണക്കാക്കിയിട്ടുള്ള ഈ മത്സരം പൊതുനിരത്തിലൂടെയാണ് സാധാരണയായി സംഘടിപ്പിക്കാറ്. പീഡിപ്പൈഡ്സ് എന്ന ഗ്രീക്ക് പട്ടാളക്കാരൻ മാരുത്തൊൺ യുദ്ധഭൂമിയിൽ നിന്നും സന്ദേശം വഹിച്ചുകൊണ്ട് ഏഥൻസിലേക്ക് നടത്തിയ ഐതിഹാസിക ഓട്ടമാണ് ദീർഘദൂര ഓട്ടമത്സരത്തിന് ഇത്തരമൊരു പേര് നൽകാൻ കാരണം. ഈ കഥയുടെ ചരിത്രപരമായ സാധുത സംശയാസ്പദമാണ്,പ്രത്യേകിച്ചും ഹെറഡോട്ടസ് നൽകുന്ന വിവരണം ഇതിൽ നിന്നും വ്യത്യസ്തമാണ്.[1]
1896 മുതലുള്ള ആധുനിക ഒളിംബിക്സ് മത്സരങ്ങളിലെ ഒരിനമായിമാറി മാരത്തൺ 1921 വരെ അതിന്റ നിശ്ചിത ദൂരം വ്യവസ്ഥപെടുത്തിയിരുന്നില്ല. ഓരോവർഷവും 800 ലധികം പ്രധാന മാരുത്തൊൺ മത്സരങ്ങൾ ലോകത്തിന്റെ വിവിധകോണുകളിൽ നടന്നുവരുന്നു. വലിയ മാരുത്തൊൺ മത്സരങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ പങ്കാളികളാവാറുണ്ട്.
ചരിത്രം
ഗ്രീക്ക് സന്ദേശവാഹകനായിരുന്ന പീഡിപ്പൈഡ്‌സിനെ കുറിച്ചുള്ള ഒരു കഥയിൽ നിന്നാണ് മാരത്തൊൺ എന്ന പേര് ഉത്ഭവിക്കുന്നത്. ബി.സി 490 ആഗസ്റ്റിലോ സെപ്റ്റംബറിലോ നടന്ന മാരത്തൊൺ യുദ്ധത്തിൽ[2] പേർഷ്യക്കാർ പരാജയപ്പെട്ടിരിക്കുന്നു[3] എന്ന വിവരം അറീക്കാനായി മാരത്തൊൺ പട്ടണത്തിൽ നിന്നും ഏഥൻസിലേക്ക് പീഡിപ്പൈഡ്‌സിനെ അയക്കുകയുണ്ടായി എന്നാണ് ഈ കഥയിലെ വിവരണം. ഇത്രയും ദൂരം നിറുത്താതെ ഓടിയ പീഡിപ്പൈഡ്‌സ്,യുദ്ധഭൂമിയിലെത്തി കുഴഞ്ഞു വീണ് മരിക്കുന്നതിനു മുമ്പ് അത്യാവേശത്തിൽ ഇങ്ങനെ വിളിച്ചു പറഞ്ഞത്രെ: 'നമ്മൾ നേടി' (Nenikékamen).[4] മാരത്തൊണിൽ നിന്നും ഏഥൻസിലേക്കുള്ള ഈ ഓട്ടത്തിന്റെ വിവരണം പ്ലൂട്ടാർക്കിന്റെ ഏഥൻസിന്റെ വീരേധിഹാസം എന്ന എ.ഡി ഒന്നാം നൂറ്റാണ്ടിലെഴുതിയ ഗ്രന്ഥത്തിൽ ഹെരലൈഡ്സിനെ ഉദ്ധരിച്ച് പറയുന്നത് ഈ ഓട്ടക്കാരന്റെ പേര് ഒന്നുകിൽ തെർസിപസ് അല്ലെങ്കിൽ യുക്ൽസ് എന്നാണ്.[5] എ.ഡി. രണ്ടാം നൂറ്റാണ്ടിലെ സമോസാറ്റയിലെ ലൂസിയാന്റെ വിവരണത്തിലും ഈ കഥയുണ്ട് ,പക്ഷേ അതിൽ പേര് പീഡിപ്പൈഡ്‌സ് എന്നല്ല പിലിപ്പൈഡ്സ് എന്നാണ് .
പീഡിപ്പൈഡ്‌സിന്റ് ചരിത്രപരമായ കൃത്യതയെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.[1][6] ഗ്രീക്ക്-പേർഷ്യൻ യുദ്ധങ്ങളുടെ പ്രധാന ചരിത്ര ഉറവിടമായി കണക്കാക്കുന്ന ഗ്രീക്ക് ചരിത്രകാരൻ ഹെറഡോട്ടസിന്റെ വിവരണപ്രകാരം പിഡിപൈഡ്സ് ഒരു സന്ദേശവാഹകനായി ഏഥൻസിൽ നിന്നും സ്പാർട്ടയിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് ഓടി എന്നും പിന്നീട് തിരിച്ചും ഓടിയെന്നുമാണ്. 240 കിലോമീറ്റർ (150 മൈൽ) ദൂരമുള്ളതായിരുന്നു ഒരു ഭാഗത്തേക്കുള്ള ഓട്ടം.[7] ഹെറഡോട്ടസിന്റെ ചില കൈയ്യെഴുത്തുപ്രതികൾ പ്രകാരം ഈ ഓടിയ വ്യക്തി പിലിപ്പൈഡ്സ് എന്നാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ മാരത്തണിൽ നിന്ന് ഏഥൻസിലേക്ക് ഒരു സന്ദേശവാഹകൻ ഓടിയതായി ഹെറഡോട്ടസ് പറയുന്നേയില്ല
പ്രശസ്തരായവർ
പുരുഷന്മാർ
സ്ത്രീകൾ
- സാറ മൊറേറ
- ഇനസ് മോണ്ടെറോ
- ഐറിന മിക്കിറ്റെങ്കോ
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.