ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരകയുമാണ് മന്ദിര ബേദി. (പഞ്ചാബി: ਮੰਦਿਰਾ ਬੇਦੀ, ഹിന്ദി: मन्दिरा बेदी, ഉർദു: مندِرا بیدی) (ജനനം: 15 ഏപ്രിൽ 1972). 1994 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അഭിനയിച്ചാണ് മന്ദിര ശ്രദ്ധേയയായത്.
Mandira Bedi | |
---|---|
ജനനം | [1] | 15 ഏപ്രിൽ 1972
തൊഴിൽ | Actress, television presenter, fashion designer |
ജീവിതപങ്കാളി(കൾ) | Raj Kaushal
(m. 1999; |
കുട്ടികൾ | 2 |
ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും, ടെലിവിഷൻ അവതരണത്തിലൂടെയും മന്ദിര ശ്രദ്ധിക്കപ്പെട്ടിരുന്നു.[3][4].
മുംബൈയിലായിരുന്നു മന്ദിരയുടെ ജനനം. വിദ്യാഭ്യാസവും മുംബൈയിൽ തന്നെയായിരുന്നു.
ശാന്തി എന്ന പരമ്പരയിലെ അഭിനയത്തിനു ശേഷം 1995 ൽ മന്ദിര ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന വൻപ്രദർശനവിജയം നേടിയ ചിത്രത്തിലും അഭിനയിച്ചു. ഇതായിരുന്നു മന്ദിരയുടെ ആദ്യ ഹിന്ദി ചിത്രം. പിന്നീട് ചില ടെലിവിഷൻ പരമ്പരകളിലും മന്ദിര അഭിനയിച്ചിരുന്നു. ചില മാഗസിനുകളുടെ ചിത്രങ്ങൾക്ക് വേണ്ടി മോഡലായും മന്ദിര പ്രവർത്തിച്ചു.
2007 ലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ അവതരണത്തിനിടെ മന്ദിര ധരിച്ചിരുന്ന സാരിയിൽ രാഷ്ട്രങ്ങളുടെ പതാക ഉണ്ടെന്ന കാരണത്താൽ ചില വിവാദങ്ങൾ ഉണ്ടായിരുന്നു.[5] ഇതിനെതിരെ മന്ദിരക്കെതിരെ പരാതി ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി. ഈ സാരി രൂപകൽപ്പന ചെയ്ത കമ്പനിയായ സത്യ പോൾ എന്ന കമ്പനിക്കും, മന്ദിരക്കും എതിരെ കേസ് നിലവിലുണ്ടായിരുന്നു.
ചലച്ചിത്രസംവിധായകനായ രാജ് കുശൽ ഭർത്താവാണ്. ഇവരുടെ വിവാഹം 14 ഫെബ്രുവരി 1999-ൽ ആയിരുന്നു. ഇരുവരും ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.