ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, 1947 ഓഗസ്റ്റ് 15-നു മദ്രാസ് പ്രസിഡൻസി മദ്രാസ് പ്രവിശ്യയായി രൂപം കൊള്ളുകയും.1950 ജനുവരി 26 ന് ഭാരത സർക്കാർ മദ്രാസ് പ്രാവശ്യയെ,മദ്രാസ് സംസ്ഥാനമായി രൂപീകരിക്കുകയും ചെയ്തു.[1][2]

വസ്തുതകൾ മദ്രാസ് സംസ്ഥാനം (1950–1969) മദ്രാസ്, ചരിത്രം ...
മദ്രാസ് സംസ്ഥാനം (1950–1969)
മദ്രാസ്
മുൻ‌സംസ്ഥാനങ്ങൾ
1950–1969
Thumb
മദ്രാസ് (പ്രവിശ്യ (1947-1950), സംസ്ഥാനം (1950-1953)
Thumb
1956 ലെ സംസ്ഥാന പുനഃസംഘടന നിയമം വരുന്നതിനു മുന്നേയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, മഞ്ഞ നിറത്തിൽ അടയാളപെടുത്തിയതാണ് മദ്രാസ് സംസ്ഥാനം
ചരിത്രം
ചരിത്രം 
 ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രൂപീകരണത്തോടെ മദ്രാസ് പ്രവിശ്യയെ, മദ്രാസ് സംസ്ഥാനമായി ക്രമീകരിച്ചു.
1950
 സീമാന്ധ്ര, രായലസീമ പ്രദേശങ്ങളെ ആന്ധ്രാ സംസ്ഥാനം ആയി വേർപെടുത്തി
1953
 പുനഃക്രമീകരിച്ച മലബാർ, ദക്ഷിണ കാനറ ജില്ലകളും കൊല്ലെഗൽ താലൂക്കും കേരളം, മൈസൂർ എന്നീ സംസ്ഥാനങ്ങളോട് ചേർത്തു.
1956
 മദ്രാസ് സംസ്ഥാനത്തെ തമിഴ്നാട് ആയി പേര് മാറ്റി
1969
മുൻപ്
ശേഷം
മദ്രാസ് പ്രസിഡൻസി
തമിഴ്നാട്
കേരളം
കർണാടക
ആന്ധ്രാപ്രദേശ്
ലക്ഷദ്വീപ്
1947ലെ ഇന്ത്യൻ സംസ്ഥനങ്ങൾ
അടയ്ക്കുക

ചരിത്രം

1950 ൽ മദ്രാസ് സംസ്ഥാനം രൂപീകൃതമായ സമയത്ത്, ഇന്നത്തെ ആന്ധ്രാപ്രദേശിലെ തീരദേശ ആന്ധ്ര, റായലസീമ, വടക്കൻ കേരളത്തിലെ മലബാർ പ്രദേശം, കർണാടകത്തിലെ ബെല്ലാരി, തെക്കൻ കാനറ, ഉഡുപ്പി ജില്ലകളും ഇതിൽ ഉൾപ്പെടുത്തി ആയിരുന്നു രൂപികരിച്ചത്.1953 ൽ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാൻ വേണ്ടി തീരദേശ ആന്ധ്രാപ്രദേശും റായലസീമയും വേർപിരിഞ്ഞു.[3] തുടർന്ന് ദക്ഷിണ കനാറ, ബെല്ലാരി ജില്ലകൾ മൈസൂർ സംസ്ഥാനത്തിൽ അതായത് ഇന്നത്തെ കർണ്ണാടകയിലും ചേർത്തു.[4]1956 ൽ തിരു-കൊച്ചി സംസ്ഥാനങ്ങളെ ഒന്നാക്കി കൊണ്ട് കേരളസംസ്ഥാനത്തിന് ജന്മം നൽകിയപ്പോൾ മദ്രാസ്‌ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന മലബാർ കേരളത്തിൽ കൂട്ടിച്ചേർത്തു.തിരു-കൊച്ചി സംസ്ഥാനത്തിൻറെ ദക്ഷിണ ഭാഗങ്ങളായ കന്യാകുമാരി ജില്ലയെ മദ്രാസ് സംസ്ഥാനത്തിനു കൈമാറി.[5]

പേര് മാറ്റം

ഗാന്ധിയനായ ശങ്കരലിംഗനാടാർ ഉൾപ്പെടെയുള്ളവർ 1956-മുതൽ മദ്രാസ് സംസ്ഥാനത്തിൻറെ പേര് തമിഴ്‌നാട് എന്നാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ മദ്രാസ് സംസ്ഥാനത്തെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് ഇതിനെ മുഖവിലയ്ക്ക് എടുത്തില്ല. തുടർന്ന് വൻ പ്രക്ഷോഭങ്ങളുണ്ടായി.ശങ്കരലിംഗനാടാരുടെ നിരാഹാര സമരം 77 ദിവസം ആയപ്പോൾ അദ്ദേഹം മരണപ്പെട്ടു. പക്ഷേ, കെ. കാമരാജ് തൻറെ തീരുമാനം അന്നും മാറ്റിയില്ല.ഒടുവിൽ പതിമൂന്നു വർഷങ്ങൾക്ക് ശേഷം 1969ൽ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ.സർക്കാർ മദ്രാസ് സംസ്ഥാനത്തിൻറെ പേര് തമിഴ്‌നാട് എന്നാക്കി മാറ്റുകയും ചെയ്തു.

അവലബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.