From Wikipedia, the free encyclopedia
ഹൈഡ്രജൻ പെറോക്സൈഡ് കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞനാണു് ലൂയിസ് ജാക്വസ് ഥെനാർഡ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫ്രാൻസിലെ ലൂപ്ടയറിൽ 1777 മേയ് 4നു് ജനിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം ഒരു രസതന്ത്ര പരീക്ഷണശാലയിൽ സഹായി ആയി ജോലിനോക്കി. അവിടെനിന്നു് രസതന്ത്രത്തിൽ കൂടുതൽ വിദ്യാഭ്യാസം നേടിയ ഥനാർഡിന് 1798ൽ എക്കോൾ പോളിടെൿനിക്കിൽ ജോലി ലഭിച്ചു. 1810ൽ പ്രൊഫസ്സറായി സ്ഥിരനിയമനം നേടി. കോളജ് ഡി ഫ്രാൻസിലും പാരിസ് ഫാക്കൽറ്റി ഒഫ് സയൻസിലും രസതന്ത്രവിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടു്. വിദ്യാഭ്യാസ ഭരണതന്ത്രജ്ഞൻ എന്ന നിലയ്ക്കും നിപുണനായിരുന്ന ഥനാർഡ് 1845ൽ യൂണിവേഴ്സിറ്റി ഒഫ് ഫ്രാൻസിന്റെ ചാൻസലർ ആയി.
1857 ജൂൺ 21നു് പാരിസിൽ മരണമടഞ്ഞു.
ജെ.എൻ. ഗേ ലുസാക്ക് എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനുമായി ചേർന്നു നടത്തിയ ഗവേഷണഫലങ്ങളായിരുന്നു ഥെനാർഡിന്റെ മികച്ച സംഭാവനകാൾക്കുപോൽബലകമായതു്. ഇവരിരുവരും ചേർന്നാണു് 1808ൽ പൊട്ടാസിയം ഉപയോഗിച്ചു് നിരോക്സീകരിക്കുകവഴി ബോറോൺ കണ്ടുപിടിച്ചതു്. 1811ൽ കാർബണിക സംയുക്തങ്ങൾക്കു് പൊതുവായ ഒരു വിശ്ലേഷണ പ്രക്രിയ - പൊട്ടാസിയം ക്ലോറേറ്റ് ഉപയോഗിച്ചുള്ള ഓക്സീകരണം - വികസിപ്പിച്ചെടുത്തതും ഇവരൊന്നിച്ചായിരുന്നു.
ഥനാർഡ് 1818ൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടുപിടിച്ചു. 'ഥനാർഡ് ബ്ളു' എന്ന ഒരു ചായവസ്തുവിന്റെ സംശ്ലേഷണമാണു് ഥനാർഡിന്റെ മറ്റൊരു പ്രധാന സംഭാവന. കോബാൾട്ടിന്റെയും അലൂമിനിയത്തിന്റെയും സംയുക്തങ്ങൾ അടങ്ങുന്ന ഒരു മിശ്രിതം ചൂടാക്കിയാണു നീലനിറത്തിലുള്ള ഈ ചായവസ്തു ഥനാർഡ് സംശ്ലേഷണം ചെയ്തതു്.
ട്രീറ്റിസ് ഓൺ കെമിസ്ട്രി (Traite de chemie) എന്ന രസതന്ത്ര പഠനഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ടു്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.